Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

നാടകവും മിമിക്രിയും സീരിയലും സിനിമയിലേക്കുള്ള ചവിട്ടുപടിയായത് ഇനി പഴങ്കഥ; 'ടിക്ക് ടോക്ക്' താരങ്ങൾ വെള്ളിത്തിരയിലേക്കെത്തുമെന്ന് കേട്ട് അത്ഭുതത്തോടെ പ്രേക്ഷകർ; പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുമ്പിടിയിൽ മുഖ്യവേഷങ്ങളിലെത്തുന്നത് ടിക്ക് ടോക്ക് താരം ഫുക്രു അടക്കമുള്ളവർ; പതിനഞ്ചിലധികം ടിക്ക് ടോക്ക് താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും

നാടകവും മിമിക്രിയും സീരിയലും സിനിമയിലേക്കുള്ള ചവിട്ടുപടിയായത് ഇനി പഴങ്കഥ; 'ടിക്ക് ടോക്ക്' താരങ്ങൾ വെള്ളിത്തിരയിലേക്കെത്തുമെന്ന് കേട്ട് അത്ഭുതത്തോടെ പ്രേക്ഷകർ; പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുമ്പിടിയിൽ മുഖ്യവേഷങ്ങളിലെത്തുന്നത് ടിക്ക് ടോക്ക് താരം ഫുക്രു അടക്കമുള്ളവർ; പതിനഞ്ചിലധികം ടിക്ക് ടോക്ക് താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും

കെ വി നിരഞ്ജൻ

കോഴിക്കോട്: നാടകവും മിമിക്രിയും സീരിയലുമെല്ലാമായിരുന്നു സിനിമയിലേക്കുള്ള ഇതുവരെയുള്ള ചവിട്ടുപടികൾ. നാടകത്തിലൂടെയും മിമിക്രി വേദികളിലൂടെയും ടി വി സീരിയലുകളിലൂടെയും നിരവധി താരങ്ങളാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ ന്യൂജൻ പിള്ളേരിയുടെ ഇഷ്ടമായ ടിക്ക് ടോക്കും സിനിമയിലേക്കുള്ള വഴിയാകുന്നു. വലിയ ജനപ്രീതിയാണ് ടിക്ക് ടോക്ക് വീഡിയോകൾക്ക് ലഭിക്കുന്നത്. ടിക്ക് ടോക്കിലെ രാജകുമാരനാണ് ഫുക്രു. ലക്ഷക്കണക്കിന് ആരാധകരാണ് ഫുക്രുവിനുള്ളത്. ഒരു പാട്ടിനൊപ്പം തോൾ ചലിപ്പിച്ചുള്ള വീഡിയോയായിരുന്നു ടിക്ക് ടോക്കിൽ ഫുക്രുവിനെ പ്രശസ്തനാക്കിയത്. നിഷ്‌ക്കളങ്കമായ സംസാരവും ചിരിയുമെല്ലാം ഫുക്രുവിനെ താരമാക്കി.

ഒരു സിനിമാ താരത്തിന്റെ പരിവേഷമാണ് ഈ യുവാവിന് ഇന്നുള്ളത്. വേദികളിലെത്തുമ്പോൾ സ്ത്രീ ആരാധികമാർ ഉൾപ്പെടെ ആർത്തലയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഈ താരമൂല്യത്തെ ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് ഫുക്രു ഉൾപ്പെടെയുള്ള ടിക് ടോക്ക് താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് സിനിമയും ഒരുങ്ങുന്നത്. പി സിനിമാസിന്റെ ബാനറിൽ സജിത അജിത്, സോണിയ മാന്വൽ, ദിവ്യ വൃദി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തല്ലുമ്പിടി എന്ന ചിത്രത്തിലാണ് സോഷ്യൽ മീഡിയയിലൂടെ ഹിറ്റായി മാറിയ ടിക്ക് ടോക്കിലെ താരങ്ങൾ അഭിനയിക്കുന്നത്.

സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിൻ പ്രതാപിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സോഷ്യൽ മീഡിയാ താരങ്ങൾ ബിഗ് സ്‌ക്രീനിൽ എത്തുന്നതെന്ന് പ്രജിൻ പ്രതാപ് പറഞ്ഞു. ടിക്ക് ടോക്കിലെ താരങ്ങളായ ഫുക്രു, റാഫി, പ്രബിൻ, സന്ധ്യ തുടങ്ങി പതിനഞ്ചിലധികം താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരൻ. ഗാനരചന അജീഷ് ദാസൻ, സന്തോഷ് വർമ്മ എന്നിവർ നിർവ്വഹിക്കുന്നു. മലയാളത്തിൽ പുതുമുഖങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ട്. അവർക്കെല്ലാം നല്ല അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

ഈ അവസരത്തിൽ കുറച്ചു വ്യത്യസ്തത കൊണ്ടുവരിക എന്ന ചിന്തയിൽ നിന്നാണ് ടിക്ക് ടോക്കിലെ താരങ്ങളെ ഉൾപ്പെടുത്തി സിനിമ നിർമ്മിക്കാൻ തീരുനിച്ചതെന്ന് സംവിധായകനും നിർമ്മാതാക്കളും പറഞ്ഞു. ഈ മാസം പകുതിയോടെ കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും. വലിയ താരങ്ങളൊന്നുമില്ലെങ്കിലും കഥയിൽ വിശ്വാസമുണ്ട്. ആത്മവിശ്വാസത്തോടെ അങ്ങിനെ മുന്നോട്ട് പോവുകയായിരുന്നു. തല്ലുംമ്പിടി വേറിട്ടൊരു ചിത്രമാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ഒരു പാട്ടിനൊപ്പം തോൾ ചലപ്പിച്ചുള്ള വീഡിയോയിരുന്നു ടിക് ടോക്കിൽ ഫുക്രുവിനെ പ്രശസ്തനാക്കിയത്. സാധാരണ ടിക് ടോക്ക് വീഡിയോകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഫുക്രുവിന്റെ ഓരോ വീഡിയോയും. വാതോരാതെ സംസാരിക്കുന്ന രീതിയാണ് ഫുക്രുവിന്. അതിന്റെ അവസാനം ഒരു നല്ല ചിരിയുമങ്ങ് പാസാക്കും. നിഷ്‌കളങ്കമായ സംസാരം തന്നെയാണ് ഫുക്രുവിന് ഇത്രയും ആരാധകരെ സമ്മാനിച്ചതും. ടിക് ടോക്കിൽ വീഡിയോ ചെയ്യുമ്പോൾ ഗ്ലാമറൊന്നും നോക്കാൻ പാടില്ല. അങ്ങനെ നോക്കിയാൽ വീഡിയോ നന്നാകില്ലെന്നും ഫുക്രു ഒരു അഭിമുഖത്തിൽ അടുത്തിടെ പറഞ്ഞിരുന്നു.

ഡി ജെ ആകണമെന്നാണ് ഫുക്രുവിന്റെ ആഗ്രഹം. സിനിമാഷൂട്ട് കഴിഞ്ഞെത്തിയാൽ പ്രാക്ടീസിന് പോകണമെന്നാണ് ഫുക്രുവിന്റെ പ്ലാൻ. തേനുണ്ട എന്ന വെബ്സീരിസ് വളരെ ആക്ടീവായി പോകുന്നുണ്ട്. ഇപ്പോൾ സംവിധാനത്തിലും അല്പം കമ്പം വന്നിട്ടുണ്ട്. ഇനി സംവിധാനംകൂടി പഠിക്കണമെന്നാണ് ഫുക്രുവിന്റെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP