Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ബോളിവുഡ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ഇന്റർനെറ്റിലെത്തിച്ച്‌ തമിഴ് റോക്കേഴ്‌സ്; ആമിർഖാൻ-അമിതാഭ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ദുരന്തമെന്ന് നിരൂപകർ;നവംബർ 8 ന്സംഭവിക്കുന്നതെല്ലാം ദുരന്തമെന്ന് ട്രോളി സോഷ്യൽമീഡിയയും

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ബോളിവുഡ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ഇന്റർനെറ്റിലെത്തിച്ച്‌ തമിഴ് റോക്കേഴ്‌സ്; ആമിർഖാൻ-അമിതാഭ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ദുരന്തമെന്ന് നിരൂപകർ;നവംബർ 8 ന്സംഭവിക്കുന്നതെല്ലാം ദുരന്തമെന്ന് ട്രോളി സോഷ്യൽമീഡിയയും

റെ ആകാംക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരുന്ന് റിലീസിനെത്തിയ ആമിർ ഖാൻ അമിതാഭ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ നിരാശപ്പെടുത്തിയെന്ന് ആദ്യ റിപ്പോർട്ടുകൾ. ആദ്യ ഷോ പൂർത്തിയാകുമ്പോൾ സോഷ്യൽ മീഡിയകളിലടക്കം മോശം കമന്റുകളാണ് ചിത്രത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.ആമീറിന്റെ തന്നെ ലൈഫിലെ ഏറ്റവും വലിയ ദുരന്തമാണ് ഈ ചിത്രം എന്നാണ് നിരൂപകർ പറയുന്നത്.

എന്നാൽ ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്‌സ് ചിത്രം ഇന്റർനെറ്റിലെത്തിച്ചിരിക്കുകയാണ്. ചിത്രം എങ്ങനെ ചോർന്നു എന്ന കാര്യത്തിൽ ഇതുവരെ ഒരു ഉത്തരം കിട്ടിയിട്ടില്ല.ഈ വർഷം ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് സിനിമ പ്രേമികളെയും ചൊടിപ്പിച്ചു. സൈറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.വിജയ് ചിത്രം സർക്കാരുംതമിഴ് റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു.

ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും ആമീറും നീണ്ട ഇടവേളക്ക് ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളിൽ ഇന്നലെ റിലാസിനെത്തിയത്. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ചിത്രങ്ങൾക്ക് ശേഷം വരുന്ന ആമീർ ചിത്രം, അമിതാഭ് ബച്ചനും ആമിറും ഒന്നിക്കുന്നു, കത്രീനയുടെ ഐറ്റം ഡാൻസ് എന്നിങ്ങനെ നിരവധി ഘടകങ്ങളായിരുന്നു ചിത്രത്തിന്റെ വിജയത്തിനായി ചൂണ്ടികാട്ടിയത്. റിലീസിന് മുമ്പ തന്നെ രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയതും പ്രതീക്ഷകൾ ഉയർത്തിയിരുന്നു.

എന്നാൽ പ്രതീക്ഷകൾ എല്ലാം വിഫലമാണെന്നാണ് വിലയിരുത്തലുകൾ. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിന് 'പൈററ്റ്‌സ് ഓഫ് ദ് കരീബിയൻ' എന്ന ഹോളിവുഡ് ചിത്രം തന്നെയാണെന്നും ഷോട്ടുകളിലും കോസ്റ്റ്യൂമിലും സംഘട്ടനത്തിലും സംഗീതത്തിലും വരെ സാമ്യതകൾ കാണാം എന്നും നിരൂപകർ വിലയിരുത്തുന്നു.മാത്രമല്ല നോട്ട് നിരധനവും ചിത്രത്തിന്റെ റിലീസും ചേർത്ത് രസകരമായ ട്രോളുകളും പുറത്തുവരുന്നുണ്ട്. നവംബർ എട്ടിന് വരുന്ന എല്ലാം വൻ ദുരന്തങ്ങളായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കത്രീന കെയ്ഫ്, ദംഗൽ ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണിത്. 1839ൽ പുറത്തിറങ്ങിയ കൺഫഷൻ ഓഫ് എ തഗ്എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP