Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പികെയുടെ അടുത്ത പോസ്റ്ററിൽ ആ ടേപ് റിക്കോർഡറും ഉണ്ടാകില്ല '; വിവാദമായ പികെയുടെ രണ്ടാമത്തെ പോസ്റ്ററിനെക്കുറിച്ച് ആമിർ

'പികെയുടെ അടുത്ത പോസ്റ്ററിൽ ആ ടേപ് റിക്കോർഡറും ഉണ്ടാകില്ല '; വിവാദമായ പികെയുടെ രണ്ടാമത്തെ പോസ്റ്ററിനെക്കുറിച്ച് ആമിർ

പികെയുടെ അടുത്ത പോസ്റ്ററിൽ നഗ്‌നത മറക്കാൻ ടേപ്പ് റെക്കാർഡറും ഉണ്ടാകില്ലെന്ന് അമീർഖാൻ. ആഗസ്ത് 20ന് ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്തിറങ്ങാനിരിക്കേയാണ് അമീർഖാന്റെ പ്രതികരണം. ഒരു മറാത്തി പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അമീർഖാൻ ഇങ്ങനെ പ്രതികരിച്ചത്.

പികെയുടെ ആദ്യ പോസ്റ്ററിൽ നഗ്‌നത ഒരു ടേപ്പ് റെക്കോർഡർ കൊണ്ട് മാത്രം മറച്ചാണ് അമീർ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിനേയും അമീർഖാനേയും പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയതോടെ ആദ്യ പോസ്റ്റർ വാർത്തയും വിവാദവുമായി.

പോസ്റ്റർ വിവാദമായതിന് പിന്നാലെ പികെയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കലയെ കലയായി കാണാൻ കഴിയണമെന്നും സിനിമ കാണാൻ താൽപര്യമില്ലെങ്കിൽ കാണാതിരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.

അമീർഖാന് പുറമേ സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശർമ്മ, സുശാന്ത് സിങ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ഡിസംബർ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP