Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

45 കോടിയുടെ കളക്ഷനുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു; കൗമാര പ്ലസ് ടു കാലത്തിന്റെ കഥ പറയുന്ന ചിത്രം ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ; മൂന്നാം വാരത്തിലും ഹൗസ്ഫുള്ളായി കുട്ടി താരങ്ങളുടെ ചിത്രം

45 കോടിയുടെ കളക്ഷനുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു; കൗമാര പ്ലസ് ടു കാലത്തിന്റെ കഥ പറയുന്ന ചിത്രം ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ; മൂന്നാം വാരത്തിലും ഹൗസ്ഫുള്ളായി കുട്ടി താരങ്ങളുടെ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

മ്പൻ കളക്ഷനുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു. 2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 45 കോടിരൂപയുടെ കളക്ഷനാണ് ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ സ്വന്തമാക്കിയത്. കൗമാര പ്ലസ് ടു കാലത്തിന്റെ കഥ പറയുന്ന ചിത്രം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് എല്ലായിടത്തും ലഭിച്ചിരിക്കുന്നത്. രണ്ട് കോടി മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. രണ്ട് ദിവസം മുൻപ് 30 കോടി കളക്ഷൻ ചിത്രം നേടി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ഔദ്യോഗികമായി കളക്ഷൻ റെക്കോർഡ് പുറത്ത് വിട്ടത്. അതേ സമയം ഇപ്പോഴും സിനിമ പലയിടത്തും ഹൗസ്ഫുൾ ആയി മുന്നേറുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു , ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 'രവി പത്മനാഭൻ' എന്ന സ്‌കൂൾ അദ്ധ്യാപകന്റെ വേഷത്തിൽ വിനീത് ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നു. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP