Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവസേന നേതാവ് ബാൽ താക്കറയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ശിവസേനാ സ്ഥാപകനായി ഞെട്ടിക്കുന്ന പ്രകടനവുമായി നവാസുദ്ദീൻ സിദ്ദിഖി; 'താക്കറെ' ട്രെയ്ലർ കാണാം

ശിവസേന നേതാവ് ബാൽ താക്കറയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ശിവസേനാ സ്ഥാപകനായി ഞെട്ടിക്കുന്ന പ്രകടനവുമായി നവാസുദ്ദീൻ സിദ്ദിഖി; 'താക്കറെ' ട്രെയ്ലർ കാണാം

ഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച നേതാവ് ബാൽ താക്കറെയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിജിത് പൻസെ സംവിധാനം ചെയ്യുന്ന താക്കറ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.താക്കറെ'യിൽ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീൻ സിദ്ദിഖിയാണ് അഭിനയിച്ചിരിക്കുന്നത്. നവാസുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകുമെന്നുള്ള വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ട്രെയ്ലർ.

ഒരു കലാപത്തിന്റെ അന്തരീക്ഷത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്ലർ ആരംഭിക്കുന്നത്.' മുംബൈ നഗരത്തെ അനുനയിപ്പിക്കാൻ ഈ സമയത്ത് ഒരാൾക്കു മാത്രമേ കഴിയൂ' എന്ന മുഖവുരയോടെ താക്കറെയുടെ സത്വസിദ്ധമായ പ്രസംഗങ്ങളൊന്നിലേക്ക് ട്രെയ്ലർ നീങ്ങുന്നു. താക്കറയുടെ ചേഷ്ടകളും സംസാര ശൈലിയും നവാസുദ്ദീൻ സിദ്ദിഖിയിൽ ഭദ്രമാണെന്നാണ് ട്രെയ്ലർ നൽകുന്ന സൂചനകൾ.ഇന്ത്യൻ രാഷ്ട്രീയത്തിലെ കുപ്രസിദ്ധ ഏടായ ബാബരി മസ്ജിദ് ധ്വംസനവും അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികളേയും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തം.

ചിത്രത്തിൽ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവർത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും

ഇതു വരെ മൂന്നു ബയോപിക്കുകളാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ പേരിലുള്ളത്. നന്ദിതാ ദാസ് സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രത്തിൽ നവാസുദ്ദീൻ സാദത് ഹസൻ മാന്റോ എന്ന പ്രശസ്ത ബംഗാളി എഴുത്തുകാരനെ അവതരിപ്പിച്ചിരുന്നു. നെറ്റഫ്ളിക്സിന്റെ സാക്രഡ് ഗെയിംസ് എന്ന വെബ് സീരീസിൽ ഗണേശ് ഗൈട്ടോണ്ടേ എന്ന കുപ്രസിദ്ധ അധോലോക നായകനേയും നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ചിരുന്നു. ബാൽ താക്കറയുടെ സമകാലികനായിരുന്നു ഗണേശ് ഗൈട്ടോണ്ടേ എന്നതും ശ്രദ്ധേയമാണ്.2015ൽ പുറത്തിറങ്ങിയ മാഞ്ചി; ദി മൗണ്ടൻ മാൻ എന്ന ചിത്രത്തിൽ ബിഹാറുകാരനായ ദശ്റാത്ത് മാഞ്ചി എന്നയാളുടെ ബയോപിക്കിലെ നവാസുദ്ദീൻ സിദ്ദിഖിയുടെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചിത്രം ജനുവരി 25ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ സേന നേതാവും പത്രപ്രവർത്തകനുമായ സഞ്ജയ് റാവുത്ത് ആണ്. വിയാകോം 18 മോഷൻ പിക്ചേർസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP