Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദും കുഞ്ചാക്കോയും വേഷമിടുന്ന ടേക്ക് ഓഫ് പറയുന്നത് ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനിടെ കുടുങ്ങിപ്പോകുന്ന നഴ്‌സുമാരുടെ കഥ; ചാർലിക്കുശേഷം പാർവതിയും മടങ്ങിയെത്തുന്നു; ട്രെയിലറിനു വൻ സ്വീകരണം, ഇതുവരെ കണ്ടത് അഞ്ചു ലക്ഷം പേർ

ഫഹദും കുഞ്ചാക്കോയും വേഷമിടുന്ന ടേക്ക് ഓഫ് പറയുന്നത്  ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനിടെ കുടുങ്ങിപ്പോകുന്ന നഴ്‌സുമാരുടെ കഥ; ചാർലിക്കുശേഷം പാർവതിയും മടങ്ങിയെത്തുന്നു; ട്രെയിലറിനു വൻ സ്വീകരണം, ഇതുവരെ കണ്ടത് അഞ്ചു ലക്ഷം പേർ

തിരുവനന്തപുരം: ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനും ഭീകരാവാദികൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന നഴ്സുമാരുടെ ജീവിതകഥയുമായി ടേക്ക് ഓഫ് എത്തുന്നു. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്. 46 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലേറെ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്.

പാർവതിയും കുഞ്ചാക്കോ ബോബനും നഴ്സുമാരുടെ റോളിലാണ്. ഇന്ത്യൻ അംബാസിഡറായി ഫഹദ് ഫാസിൽ വേഷമിടുന്നു. അലൻസിയർ, ജോജു വർഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും കാസർഗോഡും ദുബായിലുമാണ് സിനിമ ചിത്രീകരിച്ചത്.

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയിലായി ആശുപത്രികളിൽ ബന്ദികളാക്കപ്പെട്ട നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. മഹേഷ് നാരായണനും യുവകഥാകൃത്ത് പി.വി. ഷാജികുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. കെ.ആർ. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസ് എന്ന സിനിമയുടെ സഹരചയിതാവായിരുന്നു പി.വി. ഷാജി കുമാർ.

സംവിധായകൻ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയുടെ രചയിതാവ് മഹേഷ് നാരായണൻ ആയിരുന്നു. മേഘാ രാജേഷ് പിള്ളയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

ചാർലി എന്ന ചിത്രത്തിന് ശേഷം പാർവതി നായികയായി എത്തുന്ന സിനിമയാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തുന്നത്. മദ്രാസ് കഫേ, വസീർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം പ്രകാശ് ബൽവാഡിയും ചിത്രത്തിലുണ്ട്.12 വർഷമായി എഡിറ്ററായി പേരെടുത്ത മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരുങ്ങുന്നത്. വിശ്വരൂപത്തിന് ക്യാമറ ചലിപ്പിച്ച സാനു ജോൺ വർഗ്ഗീസാണ് ക്യാമറ. ഷാൻ റഹ്മാനാണ് സംഗീതസംവിധാനം. ഗോപീസുന്ദറാണ് പശ്ചാത്തലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP