Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരീനയുടെ സൂര്യ നമസ്‌കാരവും യോഗാഭ്യാസങ്ങളും അടുത്തിരുന്ന് നോക്കി തൈമൂർ; വീട്ടിൽ നിന്നുള്ള ഫിറ്റ്നസ് വീഡിയോ പങ്ക് വച്ച് നടി; വൈറലാകുന്ന വീഡിയോ കാണാം

കരീനയുടെ സൂര്യ നമസ്‌കാരവും യോഗാഭ്യാസങ്ങളും അടുത്തിരുന്ന് നോക്കി തൈമൂർ; വീട്ടിൽ നിന്നുള്ള ഫിറ്റ്നസ് വീഡിയോ പങ്ക് വച്ച് നടി; വൈറലാകുന്ന വീഡിയോ കാണാം

സ്വന്തം ലേഖകൻ

മ്മയായതിന് ശേഷം ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ആളാണ് ബോളിവുഡ് സുന്ദരി കരീന കപൂർ. പ്രസവ ശേഷം തടിച്ചുരുണ്ട കരീന കപൂർ കഠിനമായ വ്യായാമത്തിലൂടെ കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ ശരീരഭംഗി തിരിച്ചുപിടിച്ചു.അമിത വണ്ണം കുറച്ച് ഫിറ്റാകാൻ ആഗ്രഹിക്കുന്നവർക്ക് കരീനയെ മാതൃകയാക്കാം. കഠിനമായ വ്യായാമമുറകളൊക്കെ അഭ്യസിക്കാറുള്ള നടിയുടെ ഫിറ്റ്‌നസ് വീഡിയോകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോളിതാ വീട്ടിനുള്ളിൽ നടി നടത്തുന്ന അഭ്യാസ മുറകളാണ് വൈറലാകുന്നത്.

വീട്ടിൽ സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്.കരീന യോഗ ചെയ്യുന്നത് നോക്കി മകൻ തൈമൂറും അടുത്തിരിക്കുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ കരീനയുടെ യോഗയെക്കാൾ കൈയടി നേടുന്നത് പുറകിൽ ഇരുന്ന് കളിക്കുന്ന തൈമൂറിനാണ്.

ട്രെഡ്മല്ലിൽ ഇരുന്ന് ക്ഷമയോടെ അമ്മയുടെ യോഗ കാണുകയാണ് തൈമൂർ. എന്തായാലും ഈ ക്യൂട്ടിയെ കാണാൻ വേണ്ടി മാത്രം ഈ വീഡിയോ പത്ത് തവണയെങ്കിലും കണ്ടു എന്നാണ് ആരാധകരിൽ ഒരാൾ പറഞ്ഞത്.സോഷ്യൽ മീഡിയയിലെ സ്റ്റാറാണ് കരീന- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂർ. താരപുത്രന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

അംഗ്രസി മീഡിയമാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിൽ പൊലീസ് ഉദ്യോഗസ്ഥയായാണ് താരം എത്തുക. കൂടാതെ അക്ഷയ് കുമാറിന്റെ നായികയായി ഗുഡ് ന്യൂസ് എന്ന ചിത്രത്തിലും താരംഎത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP