Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേശന്റെയും സുമലത ടീച്ചറുടെയും വിവാഹം തിങ്കളാഴ്ച; ക്ഷണക്കത്ത് പുറത്ത്

സുരേശന്റെയും സുമലത ടീച്ചറുടെയും വിവാഹം തിങ്കളാഴ്ച; ക്ഷണക്കത്ത് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കുറച്ച് ദിവസങ്ങൾക്കു മുൻപാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശന്റെയും സുമലത ടീച്ചറുടെയും ഒരു സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്താണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

രാജേഷ് മാധവൻ തന്നെ ഫേസ്‌ബുക്കിലൂടെ ഈ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 29 ന് രാവിലെ 9.30 യ്ക്ക് പയ്യനൂർ കോളേജിൽ വച്ചാണ് ഇവരുവരുടെയും വിവാഹം നടക്കുക എന്നാണ് കുറിപ്പിൽ പറയുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ സേവ് ദി ഡേറ്റ് വീഡിയോയും ക്ഷണക്കത്തുമെന്നാണ് സൂചന.

കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അദ്ധ്യാപികയും നർത്തകിയുമായ ചിത്ര നായരും ഒരുമിച്ച് അഭിനിക്കുന്ന അടുത്ത ചിത്രം കൂടിയായിരിക്കും പുതിയ സിനിമ. സുരേശന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രമെടുത്ത് രതീഷ് പൊതുവാൾ പുതിയൊരു സിനിമ ഒരുക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP