Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ പയ്യന്നൂരിൽ; രാജേഷ് മാധവനും, ചിത്ര നായരും നായികാ - നായക വേഷത്തിൽ

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ പയ്യന്നൂരിൽ; രാജേഷ് മാധവനും, ചിത്ര നായരും നായികാ - നായക വേഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

പയ്യന്നൂർ: താൻ കേസ് കൊട് എന്ന ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ന്നാ താൻ കേസ് കൊട് സിനിമയിൽ സുരേശനെയും സുമലതയെയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും, ചിത്ര നായരുമാണ് നായകനും നായികയും.

പയ്യന്നൂർ ഗവ.കോളജിൽ നടന്ന വ്യത്യസ്തമായ ചടങ്ങിലൂടെയാണ് ചിത്രീകരണമാരംഭിച്ചത്. ഹാരമണിഞ്ഞ് രാജേഷും ചിത്രയും കടന്നു വന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ്.

ഇരുവരും സംവിധായകന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി.സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങളെ ഇരുവരും വീണ്ടും അവതരിപ്പിക്കുന്നു. ഉത്തരമലബാറിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ആചാരാനുഷ്ടാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ പ്രണയകഥയാണ് പറയുന്നതെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ ്അവകാശപ്പെടുന്നത്.

സുധീഷ്,, ശരത് രവി, ബാബു അന്നൂർ എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തിയവരും നിരവധി നാടകകലാകാരന്മാരും അണിനിരക്കുന്നു.സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സബിൻ ഊരാളുകണ്ടി.ഗാനങ്ങൾ വൈശാഖ് സുഗുണൻ, സംഗീതം ഡോൺ വിൻസന്റ്. ക്രിയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്.പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂര് .സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ. ഒ വാഴൂർ ജോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP