Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനം അറിയിച്ച് സുപ്രിയ; സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പൃഥ്വിരാജിന് സാധിക്കട്ടെയെന്നും ഭാര്യ; പുതിയ റെക്കോഡുകൾ സ്വന്തമാക്കി ലൂസിഫർ കുതിക്കുന്നു

ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനം അറിയിച്ച് സുപ്രിയ; സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പൃഥ്വിരാജിന് സാധിക്കട്ടെയെന്നും ഭാര്യ; പുതിയ റെക്കോഡുകൾ സ്വന്തമാക്കി ലൂസിഫർ കുതിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ ആരാധകർക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫർ നൂറു കോടി ക്ലബിൽ കയറിയെന്ന വിവരം ഇൻസ്റ്റഗ്രാമിൽ താരം പങ്കു വച്ചപ്പോഴും അഭിനന്ദനങ്ങളുമായി സുപ്രിയയും എത്തിയിരുന്നു. പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സുപ്രിയയുടെ കമന്റ്.

'ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ! എല്ലായ്‌പ്പോഴും സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ കഴിയട്ടെ,'- സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സുപ്രിയയുടെ അഭിസംബോധനയും ആശംസകളും ആരാധകർ ഏറ്റെടുത്തു. പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടുള്ള സുപ്രിയയുടെ മറ്റു പോസ്റ്റുകളും കമന്റുകളും ഏറെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കൾ ഏറ്റെടുക്കാറുള്ളത്.

അതേസമയം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. റിലീസ് ചെയ്തു എട്ടു ദിവസത്തിനുള്ളിൽ നൂറു കോടി ഗ്രോസ് കളക്ഷൻ നേടിയ ആദ്യ മലയാള ചലച്ചിത്രം എന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കി. ഇക്കാര്യം പൃഥ്വിരാജ് തന്നെ തന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി നല്ല മലയാളത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്. ലൂസിഫർ നൂറു കോടി ക്ലബിൽ കയറിയതിലും സന്തോഷം പൃഥ്വിരാജിന്റെ മലയാളത്തിലുള്ള പോസ്റ്റാണെന്നാണ് ആരാധകരുടെ കമന്റ്.

ഇന്ത്യയിലെ മൾട്ടിപ്ലെക്സ് ശൃംഖലകളിൽ ഈ വാരാന്ത്യത്തിൽ ഏറ്റവും പ്രേക്ഷകർ എത്തിയ പത്ത് സിനിമകളിൽ ഒന്ന് എന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളി, ശനി, ഞായർ (ഏപ്രിൽ 5-7) ദിവസങ്ങളിലെ കണക്കാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഈ വിവരം പങ്കുവെച്ചത്.

ശ്രീധർ പിള്ള നൽകുന്ന പട്ടിക പ്രകാരം ഈ വാരാന്ത്യത്തിൽ ഇന്ത്യൻ മൾട്ടിപ്ലെക്സുകളിൽ ഏറ്റവുമധികം പ്രേക്ഷകരെത്തിയത് ജോൺ എബ്രഹാം നായകനായ 'റോമിയോ അക്‌ബർ വാൾട്ടർ' കാണാനാണ്. ഹോളിവുഡ് സൂപ്പർഹീറോ ചിത്രം ഷസാമിനാണ് രണ്ടാം സ്ഥാനം. അക്ഷയ് കുമാർ നായകനായ 'കേസരി'യായിരുന്നു മൾട്ടിപ്ലെക്സ് ജനപ്രീതിയിൽ മൂന്നാമത്. എട്ടാമതാണ് ലൂസിഫർ. ലൂസിഫറിന് പിന്നിൽ പത്താമതാണ് വിജയ് സേതുപതിയും സമാന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഡീലക്സ് ഇടംപിടിച്ചത്.

മോഹൻലാൽ നായകനായ ലൂസിഫറിൽ മഞ്ജു വാര്യരാണ് പ്രധാന നായികകഥാപാത്രമായി എത്തിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ നായകനായ പുലിമുരുകനാണ് ആദ്യമായി 100 കോടി രൂപയിലധികം കളക്ഷൻ നേടിയ മലയാള ചിത്രം.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP