Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയെയും കലയെയും വ്യത്യസ്തമായി കാണണമെന്ന് സുപ്രീംകോടതി; ആമിർഖാന്റെ പികെ പ്രദർശനത്തിനു വിലക്കില്ല

സിനിമയെയും കലയെയും വ്യത്യസ്തമായി കാണണമെന്ന് സുപ്രീംകോടതി; ആമിർഖാന്റെ പികെ പ്രദർശനത്തിനു വിലക്കില്ല

ന്യൂഡൽഹി: ആമിർഖാന്റെ പികെ എന്ന സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീംകോടതി തള്ളി. കലയെ കലയായി കാണണമെന്ന് പറഞ്ഞ കോാടതി അതിന് താൽപര്യമില്ലാത്തവർ സിനിമ കാണേണ്ടെന്നും വ്യക്തമാക്കി. ആമിറിന്റെ നഗ്നതാ പ്രദർശനം മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ചീഫ് ജസ്റ്റിസ് ആർഎം ലോധയാണ് ഹർജി തള്ളിയത്. ഇന്ത്യയിലെ പൊതുജനങ്ങൾ പക്വതയുള്ളവരാണെന്നും വിനോദവും അല്ലാത്തതുമായ കാര്യങ്ങൾ കണ്ടാൽ അവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും നിരീക്ഷിച്ച കോടതി ഇത്തരം കാര്യങ്ങളെ മതവികാരങ്ങളുമായി കൂട്ടിക്കുഴക്കരുതെന്നും പറഞ്ഞു.

പികെയുടെ പോസ്റ്ററിൽ ആമീർഖാൻ നഗ്നനായി പ്രത്യക്ഷപ്പെട്ടതിനെതിരെ നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. ആൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് എന്ന എൻജിഒ ആണ് ഹർജി നൽകിയത്.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 19 ന് പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP