Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന 'രാജമ്മ @ യാഹൂ'വിലെ ഗാനങ്ങൾ റിലീസ് ചെയ്തു; ബിജിബാൽ ഈണം നൽകിയ ഗാനങ്ങൾ ഇതാ ഇവിടെ

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന 'രാജമ്മ @ യാഹൂ'വിലെ ഗാനങ്ങൾ റിലീസ് ചെയ്തു; ബിജിബാൽ ഈണം നൽകിയ ഗാനങ്ങൾ ഇതാ ഇവിടെ

കൊച്ചി: കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാജമ്മ @ യാഹൂ'വിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം നൽകിയ അഞ്ചു ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, അനിൽ പനച്ചൂരാൻ, അജിത് കുമാർ, റഫീക്ക് അഹമ്മദ്, വയലാർ ശരത് ചന്ദ്ര വർമ്മ തുടങ്ങിയവരാണ്.

നജിം അർഷാദ്, വിനീത് ശ്രീനിവാസൻ, സംഗീത ശ്രീകാന്ത്, ഗണേശ് സുന്ദരം, രൂപ രേവതി, അൽഫോൻസ് ജോസഫ്, ബിജിബാൽ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. അഞ്ചു ഗാനങ്ങളാണു ചിത്രത്തിൽ ഉള്ളത്.

രഘുരാമ വർമ്മ സംവിധാനം ചെയ്ത ഈ കോമഡി എന്റർടെയ്‌നറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. സഹോദരങ്ങളായ മൈക്കിൾ രാജമ്മ (കുഞ്ചാക്കോ ബോബൻ) എന്ന രാജമ്മയേയും വിഷ്ണു യോഹന്നാൻ (ആസിഫ് അലി) എന്ന യാഹൂവിനേയും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് 'രാജമ്മ @ യാഹൂ' പറയുന്നത്. നിക്കി ഗൽറാണിയും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാർ.

രഞ്ജി പണിക്കർ, മാമുക്കോയ, ഹരീഷ് പേരടി, സേതുലക്ഷ്മി, പാർവ്വതി നമ്പ്യാർ, കലാഭവൻ ഷാജോൺ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. എംടിഎം വെൽഫ്‌ളോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിൻ, രമേശ് നമ്പ്യാർ, ടി സി ബാബു, ബെന്നി തുടങ്ങിയവർ നിർമ്മിച്ച ഈ ചിത്രം എൽജെ ഫിലംസ് പ്രൈവറ്റ് ലിമിറ്റഡ് പ്രദർശത്തിനെത്തിക്കുന്നു. നവംബർ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാട്ടുകൾ റിലീസ് ചെയ്തിരിക്കുന്നത് Muzik247-ലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP