Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

മീ ടൂവിന് കാരണം ഭക്ഷണത്തിലെ ഹോർമോണുകളെന്ന് ഷീല; അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിപ്പിക്കുന്നത്; ഇത് മനുഷ്യനെ മൃഗമായി മാറ്റുന്നു;സ്ത്രീകളെ അക്രമിക്കുന്നവരെ കല്ലെറിയാനുള്ള അധികാരം നൽകണം; കേരളത്തിൽ താമസിച്ചിരുന്നെങ്കിൽ താനും ഡബ്ല്യു.സി.സിയിൽ അംഗമായെനേ എന്നും മുൻകാല നായിക

മീ ടൂവിന് കാരണം ഭക്ഷണത്തിലെ ഹോർമോണുകളെന്ന് ഷീല; അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിപ്പിക്കുന്നത്; ഇത് മനുഷ്യനെ മൃഗമായി മാറ്റുന്നു;സ്ത്രീകളെ അക്രമിക്കുന്നവരെ കല്ലെറിയാനുള്ള അധികാരം നൽകണം; കേരളത്തിൽ താമസിച്ചിരുന്നെങ്കിൽ താനും ഡബ്ല്യു.സി.സിയിൽ അംഗമായെനേ എന്നും മുൻകാല നായിക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സിനിമ മേഖലയെ പിടിച്ചുലച്ച മീടു വിവാദങ്ങളിൽ പ്രതികരണവുമായി നടി ഷീല മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്നാണ് ഷീലയുടെ കണ്ടുപിടുത്തം. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നതെന്ന് ഷീല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജെ.സി ഡാനിയേൽ പുരസ്‌കാര നിറവിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങൾ തന്റെ കാലത്ത് ഇല്ലായിരുന്നുവെന്ന് നടി ഷീല. ആരും തന്നെ സിനിമയിൽ ശല്യംചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകൾ അനുഭവിച്ചിട്ടില്ലെന്നും ഷീല പറയുന്നു.'ഭക്ഷണത്തിലെ ഹോർമോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. പണ്ടു കാലങ്ങളിൽ 20 വയസുകഴിഞ്ഞാൽ മാത്രമെ യുവാക്കൾ പ്രണയത്തെ കുറിച്ച് ചിന്തിക്കുമായിരുന്നുളു. എന്നാൽ ഇന്ന് അങ്ങനെയല്ല. കൗമാരക്കാർവരെ പ്രേമത്തെ കുറിച്ച് ചിന്തിക്കുന്നു. ഇതിനെല്ലാം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്'-ഷീല പറഞ്ഞു.

Stories you may Like

താൻ സിനിമയിൽ നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിങ്ങുകൾ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ഇത് മനസമാധാനത്തോടെ നിലനിൽക്കാൻ കാരണമായെന്നും ഷീല അഭിപ്രായപ്പെടുന്നു. അഭിനയിക്കാൻ പ്രത്യേകമായ കഴിവുകൾ വേണ്ടെന്നും ഒരു നല്ല എഡിറ്ററാണ് സിനിമയെ മനോഹരമായ കാഴ്‌ച്ചാനുഭവമാക്കി മാറ്റുന്നതെന്നും ഷീല അഭിമുഖത്തിൽ പറയുന്നു.

സ്ത്രീകൾക്കുനേരെ അക്രമം നടത്തുന്നവർക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ കടുത്ത നടപടിയെടുക്കാത്തെതെന്ന് ഷീല ചോദിക്കുന്നു. ഇത്തരക്കാരെ നേരിടാനുള്ള ഉപായവും തന്റെ പക്കലുണ്ടെന്ന് അവർ പറഞ്ഞു. അതിൽ ഒന്ന് അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകുക എന്നുള്ളതാണ്. മറ്റൊന്ന് ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്ത തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു.കേരളത്തിൽ ആയിരുന്നു താമസമെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവിൽ (ഡബ്ല്യു.സി.സി) താനും അംഗമായിരുന്നേനെയെന്ന് താരം വ്യക്തമാക്കി. ചെന്നൈയിൽ താമസിക്കുന്ന താൻ ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തതുകൊണ്ട് കാര്യമില്ലല്ലോ എന്നും ഷീല ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP