Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാനും എന്റെ കുടുംബവും ഒരിക്കലും ഷാരുഖിനെ കുറ്റപ്പെടുത്തില്ല; കാരണം ഷാരുഖും എനിക്ക് മകനെപ്പോലെയാണ്; വഡോദ്രയിലെ ദുരന്തത്തിൽ താരത്തെ പ്രതിരോധിക്കാൻ മരിച്ച ഫർഹീദ് ഖാന്റെ അമ്മ രംഗത്ത്

ഞാനും എന്റെ കുടുംബവും ഒരിക്കലും ഷാരുഖിനെ കുറ്റപ്പെടുത്തില്ല; കാരണം ഷാരുഖും എനിക്ക് മകനെപ്പോലെയാണ്; വഡോദ്രയിലെ ദുരന്തത്തിൽ താരത്തെ പ്രതിരോധിക്കാൻ മരിച്ച ഫർഹീദ് ഖാന്റെ അമ്മ രംഗത്ത്

വഡോദര: വഡോദര റെയിൽവേ സ്റ്റേഷനിൽ യുവാവ് കൊല്ലപ്പെട്ടത് ഷാരൂഖ് കാരണമാണെന്ന തരത്തിലുള്ള ആരേപണങ്ങൾ ശക്തമാകുമ്പോൾ പ്രതിരോധവുമെത്തുന്നു. പുതിയ ചിത്രം റായീസിന്റെ പ്രചരണത്തിനായി എത്തിയ ഷാരൂഖ് ഖാനെ കാണാനുള്ള തിരക്കിനിടെ കൊല്ലപ്പെട്ട ഫർഹീദ് ഖാൻ ഷേറാണിയുടെ കുടുംബം ഷാരൂഖിനായി രംഗത്ത് വരികെയാണ്. ഷാരുഖിനെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ട് ഫർഹീദിന്റെ അമ്മ രംഗത്തെത്തിയത്.

സംഭവത്തിൽ ഞാനും എന്റെ കുടുംബവും ഒരിക്കലും ഷാരുഖിനെ കുറ്റപ്പെടുത്തില്ല, കാരണം ഷാരുഖും എനിക്ക് മകനെപ്പോലെയാണ്. അതുകൊണ്ട് മരണത്തിന് കാരണമായി എന്ന തരത്തിൽ ആക്രമിക്കരുത്. മകന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനുള്ള എല്ലാ സഹായവും ഷാരുഖ് ചെയ്തു തന്നിട്ടുണ്ടെന്നും അതിനാൽ നന്ദിയുണ്ടെന്നും ഫർഹീദിന്റെ കുടുംബം പറഞ്ഞു.

വഡോദര റെയിൽവെ സ്റ്റേഷനിൽ ഷാരൂഖ് ഖാനെ കാണാൻ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരാൾ ഹൃദയസ്തംഭനം വന്ന് മരിച്ച സംഭവത്തിൽ നടനെതിരെ വിമർശവുമായി ബിജെപി രംഗത്ത് വന്നിരുന്നു. സിനിമയുടെ പ്രചാരണം നടത്തുന്നവർ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുക്കണമെന്ന് ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വർജിയ പറഞ്ഞിരുന്നു.

എത്ര ജനങ്ങൾ കാണാനെത്തുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരാളുടെ ജനപ്രീതി അളക്കേണ്ടത്. ദാവൂദ് ഇബ്രാഹിമിനെ കാണാൻ പോലും ജനങ്ങൾ തിക്കും തിരക്കും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രാദേശിക നേതൃത്വവും ഷാരൂഖിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം താരം ഏറ്റെടുക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പാർട്ടിയുടെ ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. ഇതോടെയാണ് പ്രതിരോധവുമായി കുടുംബം എത്തിയത്.

പുതിയ ചിത്രമായ 'റയീസി'ന്റെ പ്രചാരണത്തിനുവേണ്ടി ഡൽഹിയിലേക്ക് പോകുന്നതിനിടെ ഷാരൂഖ് സഞ്ചരിച്ച ട്രെയിൻ വഡോദര സ്റ്റേഷനിൽ നിർത്തയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. അതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഒരാൾ മരിച്ചത്. മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്കാണ് പ്രചരണത്തിനായി താരം ട്രെയിനിൽ സഞ്ചരിച്ചത്്. ട്രെയിനിൽ സഞ്ചരിച്ച് പ്രചരണം നടത്തുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നതിനാൽ അനിയന്ത്രിതമായ തിരക്കായിരുന്നു വഡോദര സ്റ്റേഷനിൽ. ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ ചിലർ ഒപ്പം ഓടാൻ ശ്രമിച്ചു ഇതിനിടെ നിരവധിപ്പേർ നിലത്തു വീണു അതിനിടെ ശ്വാസം കിട്ടാതെയാണ് ഫർഹീദ് ഖാൻ മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP