Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവിൽ കിങ് ഖാന്റെ മറുപടിയെത്തി; ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല; അമ്മയോട് ചോദിച്ചതായി പറയണം, ഉടൻ വീട്ടിലേക്ക് വരുമെന്നും ഷാരുഖ്

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവിൽ കിങ് ഖാന്റെ മറുപടിയെത്തി; ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല; അമ്മയോട് ചോദിച്ചതായി പറയണം, ഉടൻ വീട്ടിലേക്ക് വരുമെന്നും ഷാരുഖ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നൽകിയത്. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. ഓരോ ദിവസവും സന്ദേശമയക്കുമ്പോൾ ദിവസം കുറിക്കുമായിരുന്നു. ഒടുവിൽ 143-ാമത്തെ ദിവസമാണ് ഷാരൂഖ് ഖാൻ തനിക്ക് മറുപടി നൽകിയതെന്ന് അമൃത് പറഞ്ഞു.

ഉടൻ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്.'ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും', ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്റെ അന്വേഷണം പറയണം. ചിലപ്പോൾ ഉടൻ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു.

അമൃത് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് മറുപടിയായി ഷാരൂഖ് ട്വീറ്റ് ചെയ്തത്. അമ്മയും സഹോദരൻ രാജുവും വീട്ടിലേക്ക് വരാൻ ഷാരൂഖിനോട് ആവശ്യപ്പെടുന്നതാണ് വീഡിയോ. എന്നാൽ തന്റെ പോസ്റ്റിന് ഷാരൂഖ് മറുപടി തന്നതിൽ അമ്പരന്നിരിക്കുകയാണ് അമൃത്. താൻ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും അമൃത് കൂട്ടിച്ചേർത്തു.ഒടുവിൽ 143-ാമത്തെ ദിവസമാണ് ഷാരൂഖ് ഖാൻ തനിക്ക് മറുപടി നൽകിയതെന്ന് അമൃത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP