Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കു പുതുമുഖങ്ങളെ തേടുന്നു; 'പറവ'യ്ക്കു വേണ്ടതു 13നും 26നും ഇടയിൽ പ്രായമുള്ള നടീനടന്മാരെ

സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കു പുതുമുഖങ്ങളെ തേടുന്നു; 'പറവ'യ്ക്കു വേണ്ടതു 13നും 26നും ഇടയിൽ പ്രായമുള്ള നടീനടന്മാരെ

പ്രേക്ഷകരുടെ ഹരമായി മാറിയ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. പതിമൂന്നിനും 26നും ഇടയിൽ പ്രായമുള്ള നടീനടന്മാരെയാണ് ചിത്രത്തിനായി അണിയറപ്രവർത്തകർ അന്വേഷിക്കുന്നത്.

പറവ എന്നു പേരിട്ട ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ളവർ തങ്ങളുടെ ചിത്രങ്ങളുടെ വീഡിയോകളും [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ചിത്രത്തിന്റെ കഥയും സൗബിൻ തന്നെയാണ് എഴുതിയിരിക്കുന്നത്. സൗബിനൊപ്പം മുനീർ അലി, നിസാം ബഷീർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും പുതുമുഖങ്ങളാണ്. അൻവർ റഷീദ് എന്റർടെയ്ന്മെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സഹസംവിധായകനാണ് സൗബിൻ സിനിമാജീവിതം ആരംഭിച്ചത്. സിദ്ദിഖിന്റെ ക്രോണിക് ബാച്ചിലറിലൂടെയായിരുന്നു പ്രവേശനം. മുൻനിര സംവിധായകരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സൗബിൻ അഭിനയിച്ച സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലുമാണ് ആദ്യ ചിത്രം. പ്രേമം, മഹേഷിന്റെ പ്രതികാരം, ഡാർവിന്റെ പരിണാമം, കലി എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. രാജീവ് രവി- ദുൽഖർ കൂട്ടുകെട്ടിലൊരുങ്ങുന്ന കമ്മട്ടിപ്പാടവും വിപിൻ ദാസ് സംവിധാനം ചെയ്യുന്ന മുദ്ദുഗൗവുമാണ് സൗബിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP