Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീയാ പാട്ട് കേട്ടിട്ടുണ്ടോ? മലരേ നിന്നെ കാണാതിരുന്നാൽ..!..തനി നാട്ടിൻപുറത്തുകാരിയായി സംവ്യതയുടെ തിരിച്ചുവരവ്; ബിജു മേനോൻ ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' ടീസർ വൈറലാകുമ്പോൾ

നീയാ പാട്ട് കേട്ടിട്ടുണ്ടോ? മലരേ നിന്നെ കാണാതിരുന്നാൽ..!..തനി നാട്ടിൻപുറത്തുകാരിയായി സംവ്യതയുടെ തിരിച്ചുവരവ്; ബിജു മേനോൻ ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' ടീസർ വൈറലാകുമ്പോൾ

രു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'യുടെ രണ്ടാമത്തെ ടീസർ ശ്രദ്ധേയമാകുന്നു. ഒരിടവേളയ്ക്ക് ശേഷം സംവ്യത സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരിയുടെ ലുക്കിലാണ് ഉള്ളത്.

ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ്, വിജയകുമാർ, ദിനേശ് പ്രഭാകർ, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാൽ. ഷാൻ റഹമാന്റേതാണ് സംഗീതം. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP