Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഗീത പശ്ചാത്തലത്തിൽ സിബി മലയിൽ ചിത്രം സൈഗാൾ പാടുകയാണ്; ഷൈൻ ടോം ചാക്കോ രമ്യാ നമ്പീശൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

സംഗീത പശ്ചാത്തലത്തിൽ സിബി മലയിൽ ചിത്രം സൈഗാൾ പാടുകയാണ്; ഷൈൻ ടോം ചാക്കോ രമ്യാ നമ്പീശൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

സംഗീത പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുബകഥ പറയുന്ന സിബി മലയിൽ ചിത്രം സൈഗാൾ പാടുകയുടെ ട്രെയിലർ പുറത്ത്. ഷൈൻ ടോം ചാക്കോ, രമ്യാ നമ്പീശൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കുടുബകഥയാണ് സൈഗാൾ പാടുകയാണ് പറയുന്നത്. ടിഎ റസാഖ് തിരക്കഥ നിർവഹിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ നമ്പീശനാണ് നായിക.

അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്നയാളാണ് സൈാൾ യൂസഫ് ഭായി എന്ന സൈഗാൾ. തന്റെ മകനിലായിരുന്നു സംഗീതത്തെ ഉപാസിച്ച കലാകാരന്റെ പ്രതീക്ഷ മുഴുവൻ. എന്നാൽ അച്ഛന്റെ സ്വപ്‌നങ്ങളെ പൂവണിയിക്കാൻ മകനു കഴിഞ്ഞില്ല. ഈ പ്രമേയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

മധുപാലാണ് ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. മുൻകാല നായിക സുജാത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയിൽ, മാസ്റ്റർ ഗൗരീശങ്കർ, സന്തോഷ് കീഴാറ്റൂർ, മുരുകേഷ്, മീനാ ഗണേശ്, രാജേഷ് ശർമ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദ് എം. ജയചന്ദ്രൻ ടീമിന്റെ അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP