Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പുലിമുരുകൻ കാടിന് തീയിടരുത്; മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ പൂയംകുട്ടി വനത്തിൽ സ്‌ഫോടനം നടക്കില്ല; പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ചിത്രീകരണത്തെ തടഞ്ഞ് ഹൈക്കോടതി

പുലിമുരുകൻ കാടിന് തീയിടരുത്; മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ പൂയംകുട്ടി വനത്തിൽ സ്‌ഫോടനം നടക്കില്ല; പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ചിത്രീകരണത്തെ തടഞ്ഞ് ഹൈക്കോടതി

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: മോഹൻലാൽ ചിത്രമായ പുലിമരുകന്റെ ചിത്രീകരണത്തിൽ കോടതി ഇടപെടൽ. വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി മലയാറ്റൂർ ഡി എഫ് ഒ ക്ക് നിർദ്ദേശം നൽകി.

ഇതുസംബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിനൂം കോടതി നോട്ടീസയച്ചിട്ടുണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമ്മാണം നടന്നുവരുന്ന ചിത്രത്തിനുവേണ്ടി പൂയംകൂട്ടി വനത്തിൽ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും ദോഷം വരുത്തുന്ന തരത്തിൽ റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് സെറ്റുകളൊരുക്കിയിട്ടുണ്ടെന്നും ചിത്രികരണത്തിനായി സ്‌ഫോടനവും തീയിടലും നടത്തുന്നതിന് നീക്കം നടക്കുന്നുണ്ടെന്നും കാണിച്ച് പൂയംകൂട്ടി സ്വദേശി നൗഷാദ് സമർപ്പിച്ച ഹർജിയിലാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചിരിക്കുന്നത്.

Stories you may Like

ഏതുതരത്തിൽള്ള ഷൂട്ടിംഗിനാണ് അനുമതി നൽകിയതെന്നും മറ്റുമുള്ള വിഷയത്തിൽ ഡി എഫ് ഒയിൽനിന്നും കോടതി വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇടപെടൽ ഉണ്ടായതോടെ വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വനം -പൊലീസ് വകുപ്പുകളുടെ കനത്തസംരക്ഷണത്തിലാണ് പൂയംകൂട്ടി വനത്തിൽ പീണ്ടിമേട് കുത്തിനടുത്ത് ഒന്നര മാസത്തോളമായി ഷൂട്ടിങ് നടന്നുവന്നിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ സ്‌ഫോടനവും തീയിടലും മറ്റുമുണ്ടെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുർന്നാണ് ഷൂട്ടിങ് കേന്ദ്രത്തിന് സമീപവാസികൂടിയായ നൗഷാദ് കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. അജോയി പി. ബി ഹാജരായി.

ഉദയ കൃഷ്ണ തിരക്കഥയിൽ മോഹൻ ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'പുലി മുരുകൻ' അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കോടതി ഇടപെടൽ . മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ചിത്രം നിർമ്മിക്കുന്നു. കാടിനുള്ളിലെ ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരനായ മുരുകന്റെ കഥയാണ് പുലി മുരുകനിൽ പറയുന്നത്. വിയറ്റ്‌നമിലെ ഹാനയിയിലുള്ള വനതിനുള്ളിലും ചിത്രീകരണം നടന്നു. മോഹൻ ലാലും പുലികളും തമ്മിലുള്ള രംഗങ്ങൾ ആണ് ഇവിടെ ചിത്രീകരിച്ചത്. മോഹന ലാലും പുലികളും തമ്മിലുള്ള ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും . ഇതിനായി പരിശീലനം ലഭിച്ച പുലികള ലോകെഷനിൽ എത്തിക്കും.

സൈലന്റ് വാലി , അട്ടപാടി എന്നിവിടങ്ങളായിരുന്ന കേരളത്തിലെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ക്ലൈമാക്‌സ് പുയംകുട്ടി വനത്തിൽ ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കഥയുടെ ക്ലൈമാക്‌സ് പുറത്തായതോടെ വിഷയം കോടതിയുടെ ശ്രദ്ധയിൽ എത്തുകയായിരുന്നു. തുടർന്നാണ് തീയിടലും സ്‌ഫോടനവും കാട്ടിൽ വേണ്ടെന്ന നിർദ്ദേശം കോടതി മുന്നോട്ട് വയ്ക്കുന്നത്. അത്തരം സീനുകൾ ഇനി ചിത്രീകരിക്കേണ്ടതുണ്ടെഹ്കിൽ വനം സെറ്റിടേണ്ടി വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP