Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേറിട്ട ലുക്കിൽ പ്രഭാസുമായി സഹോയുടെ ആദ്യ പോസ്റ്റർ; വേറിട്ട ലുക്കിൽ പ്രഭാസ്; പോസ്റ്റർ പുറത്തുവിട്ടത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷൻസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും

വേറിട്ട ലുക്കിൽ പ്രഭാസുമായി സഹോയുടെ ആദ്യ പോസ്റ്റർ; വേറിട്ട ലുക്കിൽ പ്രഭാസ്; പോസ്റ്റർ പുറത്തുവിട്ടത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷൻസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും

മറുനാടൻ ഡെസ്‌ക്‌

പ്രഭാസ്- ശ്രദ്ധാ കപൂർ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റർ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 നാണ് സാഹോ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ബാഹുബലിക്ക് ശേഷം സാഹോ എന്ന ബഹുഭാഷാ ചിത്രവുമായാണ് പ്രഭാസ് വെള്ളിത്തിരയിലെത്തുന്നത്. ശ്രദ്ധ കപുറാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഹിന്ദിയിൽ ചിത്രീകരിക്കുന്ന പ്രഭാസിന്റെ ആദ്യ സിനിമയാണ് സാഹോ. ഒരേ സമയം തമിഴിലും തെലുങ്കിലും കൂടി ചിത്രീകരണം നടക്കും. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.

പോസ്റ്റർ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. നിരവധി പേർ ഇതിനോടകം തന്നെ പോസ്റ്റർ കണ്ടു കഴിഞ്ഞു. ആദ്യ പോസ്റ്റർ തന്നെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത ചിത്രമായിരിക്കും സാഹോയെന്ന സൂചനയാണ് നൽകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാമോജി ഫിലിം സിറ്റിയിൽ കൂറ്റൻ സെറ്റാണ് സിനിമക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.സുജീത് ആണ് സംവിധായകൻ. പ്രശസ്ത ഹോളീവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ശങ്കർ ഇശാൻ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP