Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ജു വാര്യർ - മോഹൻലാൽ ചിത്രത്തിൽ റീനു മാത്യൂസും; സൂപ്പർ താരങ്ങൾക്കൊപ്പം ഭാഗ്യം പരീക്ഷിക്കാൻ യുവനായിക

മഞ്ജു വാര്യർ - മോഹൻലാൽ ചിത്രത്തിൽ റീനു മാത്യൂസും; സൂപ്പർ താരങ്ങൾക്കൊപ്പം ഭാഗ്യം പരീക്ഷിക്കാൻ യുവനായിക

ലയാള സിനിമയിലെ സൂപ്പർസ്റ്റാറും വനിതാ സൂപ്പർസ്റ്റാറും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് റീനു മാത്യൂസ്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സൂപ്പർതാര സിനിമകൾക്കൊപ്പം അഭിനയിച്ച റീനുവിനെ തേടി ഏറ്റവും ഒടുവിലെത്തിയ അവസരമാണ് മോഹൻ ചിത്രത്തിൽ ലഭിച്ച അവസരം. ലാൽ ജോസിന്റെ മമ്മൂട്ടിചിത്രം ഇമ്മാനുവേലിന് പിന്നാലെ കുള്ളന്റെ ഭാര്യയിലും പൃഥ്വിരാജിനൊപ്പം സപ്തമശ്രീ തസ്‌കരയിലും റീനു മാത്യുസ് തിളങ്ങുകയുണ്ടായി.

ഇതിന് പിന്നാലെയാണ് മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ ഉതകുന്ന വിധത്തിൽ റീനുമാത്യൂസിനെ തേടി മോഹൻലാൽ ചിത്രത്തിൽ അവസരം ലഭിച്ചത്. മോഹൻലാലും മഞ്ജുവാര്യരും പ്രധാന താരങ്ങളാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാടാണ്.

നായികയല്ലെങ്കിലൂം റീനുവിന്റേത് സിനിമയിൽ ഏറെ പ്രാധാന്യമുള്ള വേഷമാണെന്ന് സംവിധായകൻ തന്നെ പറയുന്നു. ഡിസംബർ 10 ന് ചിത്രത്തിന്റെ സെറ്റിൽ റീനു ചേരും. സിനിമയുടെ ബാക്കി താരങ്ങളോ പേരോ തീരുമാനിക്കപ്പെട്ടിട്ടില്ല. വിദ്യാസാഗർ സംഗീതം നൽകുന്ന ചിത്രത്തിൽ റഫീഖ് അഹമ്മദ് ഗാനം ഒരുക്കുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് നായകനായി വൻ വിജയം വരിച്ച സപ്തമശ്രീ തസ്‌ക്കരയാണ് റീനുവിന്റെ ഇതിന് തൊട്ടുമുമ്പുള്ള ചിത്രം. ഫഹദ്ഫാസിലിന്റെ അമൽ നീരദ് ചിത്രം ഇയോബിന്റെ പുസ്തകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP