Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളത്തെ കുളിരണിയിക്കാൻ വീണ്ടും രാസലീല

മലയാളത്തെ കുളിരണിയിക്കാൻ വീണ്ടും രാസലീല

ർമ്മയില്ലേ ആ പാട്ടുകൾ? നിശാ സുരഭികൾ വസന്തസേനകൾ നടനമാടാൻ വരികയോ, നീയും വിധവയോ നിലാവേ, മനയ്ക്കലെ തത്തേ, ആയില്യം പാടത്തെ പെണ്ണേ, വയലാർ രാമവർമ്മയും സലീൽ ചൗധരിയും ഒരുക്കിയ ഒരിക്കലും മരിക്കാത്ത പാട്ടുകൾ.

ആ പാട്ടുകളും കമലഹാസന്റെയും ജയസുധയുടെയും സാന്നിധ്യവും കൂടി സമ്പന്നമാക്കിയ എൻ ശങ്കരൻ നായരുടെ രാസലീല ചില മാറ്റങ്ങളോടെ പുനർജ്ജിക്കുന്നു. കേരളക്കരയെ പുളകംകൊള്ളിച്ച ഈ ചിത്രം പുനരാവിഷ്‌കരിക്കുന്നത് അനുഗ്രഹീതായ ഭരതന്റെ ശിഷ്യൻ മജീദ് മാറഞ്ചേരിയാണ്. തിരക്കഥയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയാണ് മജീദ് രാസലീല ഒരുക്കുന്നത്. പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെയും കേന്ദ്രബിന്ദു. നിരാലംബയായ ഒരു പെൺകുട്ടിക്ക് അുനഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് വിഷയം.

പിൻഗാമികളുടെ സംഗമം

വയലാർ രാമവർമ്മ അവസാകാലത്ത് ഗാനരചന നിർവ്വഹിച്ച ചിത്രങ്ങളിലൊന്നാണ് രാസലീല. സലീൽ ചൗധരി ഈണമിട്ട ആ ഗാനങ്ങൾ പലതും ആലപിച്ചത് യേശുദാസായിരുന്നു. പുതിയ രാസലീലയുടെ ഒരു പ്രത്യേകത ഈ പ്രതിഭകളുടെ പിൻഗാമികൾ ഒന്നിക്കുന്നു എന്നതാണ്. വയലാറിന്റെ മകൻ ശരത്ചന്ദ്രവർമ്മ, സലീൽ ചൗധരിയുടെ മകൻ സന്ദീപ് ചൗധരി, യേശുദാസിന്റെ മകൻ വിജയ് യേശുദാസ് എന്നിവരാണ് പുതിയ രാസലീലയിലെ പിൻഗാമികൾ.

ദർശനും പ്രതിഷ്ഠയും

രാസലീലയിൽ കമലഹാസും ജയസുധയും അവതരിപ്പിച്ച ദേവനെയും ഉണ്ണിമായയേയും അവതരിപ്പിക്കുന്നത് ദർശനും പ്രതിഷ്ഠയുമാണ്. ദർശൻ ടി ദീപികയുടെ മകനാണ്. കണിച്ചിക്കുളങ്ങരയിൽ സിബിഐ എന്ന ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ മുമ്പ് ദർശൻ അവതരിപ്പിച്ചിരുന്നു.

പ്രതിഷ്ഠ വിശാഖപ്പട്ടണം സ്വദേശിനിയാണ്. നാലു ചിത്രങ്ങളിൽ അഭിയിച്ചു. രണ്ടെണ്ണം റിലീസ്സായി. നായികയക്കും കഥയ്ക്കും പ്രാധാന്യമുള്ളതിനാൽ മലയാള സിനിമ ഇഷ്ടമാണെന്ന് പ്രതിഷ്ഠ പറഞ്ഞു.

മനയ്ക്കൽ തറവാട്ടിലെ കാരണവരാണ് ദത്തൻ നമ്പൂതിരി. ഭാര്യ സാവിത്രി അന്തർജ്ജം. ഇവർക്ക് ഒരേയൊരു മകൻ കൃഷ്ണുണ്ണി. ദോഷമുള്ള ജാതകമാണ് ഉണ്ണിയുടേത്. വിവാഹം കഴിച്ചാൽ മരണം ഉറപ്പ്. ഈ ജാതകദോഷം മറച്ച് വച്ച് വീട്ടുകാർ ഉണ്ണിയുടെ വിവാഹം നടത്തി. ഉണ്ണിമായയാണ് ഭാര്യ. ജാതകവിധി പോലെ അത് സംഭവിച്ചു. ആദ്യരാത്രിയിൽ തന്നെ കൃഷ്ണുണ്ണി മരിച്ചു. അതോടെ ഉണ്ണിമായയുടെ ജീവിതം തകർന്നു. വിധവയെന്ന മുദ്രയുമായി അവൾ കതോവിലകത്ത് തളയ്ക്കപ്പെട്ടു. മകന്റെ മരണത്തിന് പ്രതിവിധി ചെയ്യാൻ പ്രസിദ്ധായ ഒരു സ്വാമിയെ ദത്തൻ നമ്പൂതിരി മനയിലേക്ക് വരുത്തി. അയാളുടെ സഹായിയായിരുന്നു ദേവൻ. ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ അകലാനാകാത്ത വിധം ദേവനും ഉണ്ണിമായയും അടുത്തു.

ഈ സത്യം തറവാട്ടിന് അപമാനകരമാകുമെന്ന് മനസ്സിലായതോടെ ഉണ്ണിമായയുടെ മനസ്സിൽ വീണ്ടും ഇരുട്ട് പടർന്നു. ദത്തൻ നമ്പൂതിരിയെ കലാശാല ബാബുവും സാവിത്രി അന്തർജ്ജത്തെ ഊർമിളാ ഉണ്ണിയും അവതരിപ്പിക്കുന്നു. ടോണി, അനൂപ് ചന്ദ്രൻ, നാരായണൻ കുട്ടി, ഹരി, മിനി അരുൺ, മനോമോഹൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കഥ തിരക്കഥ: മജീദ് മാറാഞ്ചേരി, സംഭാഷണം: ഷിജു ഇളംകോട്, സുജി ലാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കലാ, സംവിധാനം: രമേശ്, മേക്കപ്പ് ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം അജി ആലപ്പുഴ, അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ടയും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജേഷ് നായർ, എസി കിഴക്കമ്പലം എസ് ബിഎം എന്റർടെയ്ന്മെന്റ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഗുരുവായൂരിൽ പുരോഗമിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP