Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേടിയായിരുന്നു, എങ്കിലും സത്യമാണ്, ഞാൻ വിവാഹിതയായിരിക്കുന്നു; റിതേഷ് എന്റെ ആരാധകൻ, ഭർത്താവായി റിതേഷിനെ ലഭിക്കാൻ ജീസസിനോട് പ്രാർത്ഥിച്ചു; ഹണിമൂൺ ചിത്രങ്ങൾ വൈറലായതോടെ വിവാഹം കഴിച്ചെന്ന സ്ഥിരീകരണവുമായി രാഖി സാവന്ത്; പ്രണയത്തിന് കാരണമായത് വാട്ട്‌സാപ്പ്

പേടിയായിരുന്നു, എങ്കിലും സത്യമാണ്, ഞാൻ വിവാഹിതയായിരിക്കുന്നു; റിതേഷ് എന്റെ ആരാധകൻ, ഭർത്താവായി റിതേഷിനെ ലഭിക്കാൻ ജീസസിനോട് പ്രാർത്ഥിച്ചു; ഹണിമൂൺ ചിത്രങ്ങൾ വൈറലായതോടെ വിവാഹം കഴിച്ചെന്ന സ്ഥിരീകരണവുമായി രാഖി സാവന്ത്; പ്രണയത്തിന് കാരണമായത് വാട്ട്‌സാപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആരാധകനായ എൻആർഐ ബിസിനസുകാരനുമായി താൻ വിവാഹിതയായതായി ഒടുവിൽ രാഖി സാവന്ത് സമ്മതിച്ചു. വധുവിന്റെ വസ്ത്രങ്ങൾ അണിഞ്ഞ രാഖിയുടെ ചിത്രങ്ങൾ നേരത്തേ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പടരുന്നതിനും ഇത് കാരണമായി. എന്നാൽ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് താൻ വിവാഹ വസ്ത്രങ്ങൾ അണിഞ്ഞതെന്നായിരുന്നു രാഖിയുടെ പ്രതികരണം. ഒടുവിൽ ഗോസ്സിപ്പുകൾക്കെല്ലാം വിരാമമിട്ട് രാഖി താൻ വിവാഹിതയായെന്ന കാര്യം സ്ഥിരീകരിച്ചിരിക്കയാണ്.

ഹണിമൂണിനിടെയെടുത്ത ചിത്രങ്ങൾ വൈറലായതോടെയാണ് വിവാഹ വാർത്ത രാഖി ശരിവയ്ക്കുന്നത്. 'എനിക്ക് പേടിയായിരുന്നു പക്ഷേ സത്യമാണ്, ഞാൻ വിവാഹിതയായിരിക്കുന്നു,' സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഖി പറഞ്ഞു. തന്റെ ഭർത്താവിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ റിതേഷ് വ്യാപാരിയാണ്. വിസയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ താനും അമേരിക്കക്കും തിരിക്കുമെന്നും രാഖി പറഞ്ഞു. എങ്കിലും ഇന്ത്യയിൽ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കില്ല, അഭിനയിക്കാൻ എപ്പോഴും തിരികെ വരും താരം കൂട്ടിച്ചേർത്തു.

പ്രഭു ചൗളയുമായുള്ള തന്റെ ആദ്യ അഭിമുഖം കണ്ടതുമുതൽ റിതേഷ് തന്റെ ആരാധകനായിരുന്നു. തുടർന്ന് വാട്ട്‌സാപ്പിൽ സൗഹൃദം ഉടലെടുക്കകയായിരുന്നു. സൗഹൃദം പ്രണയത്തിലേക്കും വഴി തെളിച്ചു. റിതേഷിനെ അറിഞ്ഞതു മുതൽ അദ്ദേഹത്തെ ഭർത്താവായി ലഭിക്കണേയെന്ന് താൻ ജീസസിനോട് പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥന സഫലമായതിൽ രാഖിക്ക് നന്ദി പറയാനുള്ളതും ജീസസിനോട് തന്നെ. സിന്ദൂരവും മെഹന്ദിയുമണിഞ്ഞ രാഖിയുടെ ചിത്രങ്ങളാണ് വൈറലായത്.

കാനഡയിൽ നിന്നുള്ള വ്യവസായി എലേഷ് പർജുൻവാലയുമായി ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി രാഖി വിവാഹ നിശ്ചയം നടത്തി. തുടർന്ന് പണത്തിന് വേണ്ടിയാണ് താൻ അത് ചെയ്തതെന്നു പറഞ്ഞ് രാഖി തന്നെ വിവാഹത്തിൽ നിന്ന് പിൻവാങ്ങി. എന്നെയും എന്റെ ആവശ്യങ്ങളെയും പരിപാലിക്കാൻ കഴിയുന്ന പക്വതയും ധനികനുമായ ഒരാളെയാണ് ഞാൻ അന്വേഷിക്കുന്നത് എന്ന് അവർ പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP