Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കബാലിക്ക് മുന്നിൽ റെക്കോർഡുകൾ വഴിമാറുന്നു; സ്‌റ്റൈൽമന്നന്റെ പുതിയ ചിത്രത്തിന്റെ ടീസർ മൂന്ന് ദിവസം കൊണ്ട് കണ്ടത് ഒരു കോടിയോളം പേർ; രജനീ തരംഗത്തിൽ അന്തംവിട്ട് യുട്യൂബ്

കബാലിക്ക് മുന്നിൽ റെക്കോർഡുകൾ വഴിമാറുന്നു; സ്‌റ്റൈൽമന്നന്റെ പുതിയ ചിത്രത്തിന്റെ ടീസർ മൂന്ന് ദിവസം കൊണ്ട് കണ്ടത് ഒരു കോടിയോളം പേർ; രജനീ തരംഗത്തിൽ അന്തംവിട്ട് യുട്യൂബ്

ചെന്നൈ: എത്രയൊക്കെ ലേറ്റായി വന്നാലും ലേറ്റായി തന്നെയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്. ഗൂഗിളിന് പോലും ഒരേയൊരു സൂപ്പർസ്റ്റാറായ രജനി കാന്ത് മാജിക്കിൽ ഇപ്പോൾ അന്തംവിട്ടിരിക്കുന്നത് യുട്യൂബാണ്. അതിവേഗമാണ് പുതിയ രജനിചിത്രമായ കബാലിയുടെ ടീസർ കാണാൻ ആളുകൾ ഇടിച്ചു കയറുന്നത്. മൂന്ന് ദിവസം കൊണ്ട് ഒരു കോടിയോളം പേരാണ് കബാലിയുടെ ടീസർ കണ്ടത്. ചിത്രത്തിൽ അധോലോക നായകന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. മറ്റ് ചിത്രങ്ങൾ ഒരു കോടിയിലെത്താൻ ആഴ്‌ച്ചകളും മാസങ്ങളും മതിയെന്ന സ്ഥിതിയിലാണ് രജനി ചിത്രത്തിന്റെ പുതിയ ടീസർ റെക്കോർഡുകളെല്ലാം തകർത്തിരിക്കുന്നത്.

കബാലിയുടെ ടീസർ മൂന്നുദിവസം കൊണ്ട് ഒരുകോടി കഴിഞ്ഞിരിക്കുന്നു. മെയ് ഒന്നിന് കൃത്യം 11 മണിക്ക് റിലീസ് ചെയ്ത കബാലിയുടെ ടീസർ ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ 12 ലക്ഷം പേരാണ് കണ്ടത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കാഴ്‌ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 1.06 സെക്കന്റാണ് ടീസറിന്റെ ദൈർഘ്യം.

ഇളയദളപതിയുടെ പുതിയ ചിത്രം തെറിയുടെ ടീസറും ഒരുകോടി കടന്നിരുന്നു. എന്നാൽ ടീസർ ഒരുകോടിയിലെത്താൻ വേണ്ടിവന്നത് ഒരു മാസത്തോളം സമയമായിരുന്നു. വിക്രം നായകനായ ഐയുടെ ടീസറിന് ശേഷം ഒരുകോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ടീസറായിരുന്നു തെറി. ഇനി ഇവർക്കെല്ലാം പിന്നിലാക്കി അതിവേഗം മുന്നിലെത്തി കബാലി.

സാൾട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ. നായികയായ രാധിക ആപ്‌തെ, വില്ലൻ വേഷത്തിലെത്തുന്ന കിഷോർ എന്നിവരെയും ടീസറിൽ കാണാം. ഫേസ്‌ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലി ഹാഷ്ടാഗ് തന്നെയാണ് ഇപ്പോഴും തരംഗം.

മൈലാപ്പൂരിൽ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP