Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഞാൻ യാഥാസ്ഥിതികനായ മനുഷ്യനാണ്; അമ്മയും അച്ഛനും പറഞ്ഞു തന്ന കുറേ വിശ്വാസങ്ങളുണ്ട്; കലാരൂപത്തിലേക്ക് മാറുമ്പോൾ ഇക്കാര്യങ്ങളൊക്കെ സ്വാധീനിക്കും; സിനിമകളിൽ നായകനും നായികയും അടുത്തിടപഴകുന്ന രംഗമോ തെറി പറയുന്ന രംഗങ്ങളോ ഉണ്ടാവില്ല; ആഷിഖിന്റെയോ ടൊവീനോയുടെയോ സിനിമയിൽ അത്തരം കാര്യങ്ങളുണ്ടാകുന്നതിൽ വിരോധമില്ല; പ്രിയദർശൻ മനസ് തുറക്കുമ്പോൾ

ഞാൻ യാഥാസ്ഥിതികനായ മനുഷ്യനാണ്; അമ്മയും അച്ഛനും പറഞ്ഞു തന്ന കുറേ വിശ്വാസങ്ങളുണ്ട്; കലാരൂപത്തിലേക്ക് മാറുമ്പോൾ ഇക്കാര്യങ്ങളൊക്കെ സ്വാധീനിക്കും; സിനിമകളിൽ നായകനും നായികയും അടുത്തിടപഴകുന്ന രംഗമോ തെറി പറയുന്ന രംഗങ്ങളോ ഉണ്ടാവില്ല; ആഷിഖിന്റെയോ ടൊവീനോയുടെയോ സിനിമയിൽ അത്തരം കാര്യങ്ങളുണ്ടാകുന്നതിൽ വിരോധമില്ല; പ്രിയദർശൻ മനസ് തുറക്കുമ്പോൾ

സ്വന്തം ലേഖകൻ

ലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ . പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളൊക്കെയും മലയാളി പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. കുടുംബ ചിത്രങ്ങളാണ് പ്രിയദർശൻ കൂടുതലും എടുത്തിട്ടുള്ളത്. ്അടുത്തിടെ മനോരമ ന്യൂസ് കോൺക്ലെവിൽ പങ്കെടുത്ത പ്രിയൻ തന്റെ ചിത്രങ്ങളുടെ സ്വഭാവത്തെ കുറിച്ച് പറയുകയുണ്ടായി. ന്യൂ ജെൻ ആർട്ടോ സ്മാർട്ടോ' എന്ന വിഷയത്തിലെ ചോദ്യത്തിന് ഉത്തരമായാണ് നടൻ മനസ് തുറന്നത്.

താൻ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും പറഞ്ഞു തന്ന കുറേ വിശ്വാസങ്ങളുണ്ട്. കലാരൂപത്തിലേക്ക് മാറുമ്പോൾ ഇക്കാര്യങ്ങളൊക്കെ സ്വാധീനിക്കും. ഇന്ന് കഥയിൽ തെറി പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്ര്യം ഞാനെടുക്കില്ല. എന്റെ സിനിമക്ക് ഒരു ഐഡന്റിറ്റി ഉണ്ട്, ആഷിഖ് അബുവിന്റെ സിനിമക്ക് വേറൊരു ഐഡന്റിറ്റി ഉണ്ട്. ഞാൻ യാഥാസ്ഥിതികനായ മനുഷ്യനാണ്. പക്ഷേ ആഷിഖിന്റെയോ ടൊവീനോയുടെയോ സിനിമയിൽ അത്തരം കാര്യങ്ങളുണ്ടാകുന്നതിൽ വിരോധമില്ല.

പല തരത്തിലുള്ള ആളുകളാണ് സിനിമ കാണുന്നത്. അതുകൊണ്ട് സെൻസറിങ് വേണം. മൂല്യങ്ങളുള്ള സമൂഹത്തിൽ സെൻസറിങ് ഉണ്ടാകും. പുതുതലമുറ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കാൻ തുടങ്ങിയപ്പോൾ നമുക്ക് സ്വന്തമായിരുന്ന പലതും നഷ്ടപ്പെട്ടിട്ടുണ്ട്. കഥയുണ്ടാകുമ്പോൾ അതിൽ വില്ലനും നായകനും മോശം കഥാപാത്രങ്ങളുമുണ്ടാകും. കലയെ കലയായിട്ടു കാണുക. കല ആസ്വദിക്കുക. അറുത്തു മുറിച്ചു കാണേണ്ട. വിമർശനങ്ങൾ പഴയ കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ കാലത്ത് അഭിപ്രായം പ്രകടിപ്പിക്കാൻ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ടെന്നു മാത്രം'' - പ്രിയദർശൻ വ്യക്തമാക്കി.

സിനിമ എടുക്കുമ്പോൾ ആ സിനിമ വിജയിക്കുക, നിർമ്മാതാവിന് പണം കിട്ടുക, കാണാൻ വരുന്നവരെ സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം. അയാൾ അങ്ങനെയാണ് ചെയ്തതത്, ഇങ്ങനെയാണ് ചെയ്തത് എന്ന് നിരന്തം വിമർശിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഫിലിം മേക്കറിന് സ്വാതന്ത്ര്യം വേണ്ടേ?ഫിലിം മേക്കറിനു മാത്രമല്ല, സാഹിത്യകാരന്മാർക്കും മറ്റു കലാകാരന്മാർക്കുമെല്ലാം സ്വാതന്ത്ര്യം വേണം.

ഇന്ന്ഒരു ഫിലിം മേക്കറിന് ചിന്തിച്ചാൽ മതി, സിനിമ ഉണ്ടാകും, സാങ്കേതിക വിദ്യയുണ്ട്. പണ്ട് അങ്ങനെ ആയിരുന്നില്ല. പക്ഷേ കണ്ടന്റാണ് എല്ലാത്തിലും വലുത്. ന്യൂജെൻ, ഓൾഡ് ജെൻ എന്നൊന്നില്ല, നല്ല സിനിമയും ചീത്ത സിനിമയും മാത്രമേ ഉള്ളൂ. അഞ്ചോ ആറോ വിദ്യകളേ ഉള്ളൂ സിനിമക്ക്. അത് വച്ചാണ് ഞങ്ങൾ പയറ്റിയത്.

പുതിയ ആളുകളുടെ സിനിമകൾ കാണാറുണ്ട്. അവരെ വിളിക്കാറുണ്ട്. ആഷിഖിനെയും വിളിച്ചിട്ടുണ്ട്. ഇവരിൽ 25 ശതമാനം മാത്രമേ നീതി പുലർത്തുന്നുള്ളൂ. സിനിമയുടെ ഗ്രാമർ അവർ മാത്രമേ നന്നായി സംവദിക്കുന്നുള്ളൂ. പൂച്ചക്കൊരു മൂക്കുത്തി ചെയ്യുമ്പോൾ ഞാനും ന്യൂ ജനറേഷൻ ആയിരുന്നു. സിനിമ പഠിക്കാൻ ഒരു മാസ്റ്റർ ഉണ്ടാകണം എന്നാണ് ന്യൂ ജനറേഷേൻ ഫിലിം മേക്കേഴ്‌സിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP