Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധാനമില്ല; കർണനിൽ നിന്ന് പിന്മാറിയാത് സംവിധായകനും താനും തമ്മിലുള്ള ചില തർക്കങ്ങളെ തുടർന്ന്; മനസ് തുറന്ന് പൃഥ്വിരാജ്

ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധാനമില്ല; കർണനിൽ നിന്ന് പിന്മാറിയാത് സംവിധായകനും താനും തമ്മിലുള്ള ചില തർക്കങ്ങളെ തുടർന്ന്; മനസ് തുറന്ന് പൃഥ്വിരാജ്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ യുവ നടന്മാരിൽ ഏറെ കഴിവുള്ളത് ഏത് നടനെന്ന് ചോദിച്ചാൽ അതിലെ ആദ്യ പേരുകാരനായിരിക്കും പൃഥ്വിരാജ് സുകുമാരനെന്ന യുവനടനും സംവിധായകനും നിർമ്മാതാവും പാട്ടുകാരനും. അങ്ങനെ നിരവധി വിശേഷണങ്ങൾ ഈ യുവാവിന് ചേരും. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ച് മനസ് തുറന്ന് പൃഥ്വിരാജ്.

ലൂസിഫർ പരാജയപ്പെടുകയാണെങ്കിൽ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.ഒരു പുതുമുഖ സംവിധായകനായതിനാൽ മോഹൻലാലെന്ന പ്രതിഭയോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വഴി ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഒരു സംവിധായകൻ എന്നതിലുപരി ഒരു നടൻ കൂടിയായതിനാൽ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് രൂപം നൽകിയതെന്നും ആയതിനാൽ ഭാഷയുടെ അതിർവരമ്പുകൾ കടക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. സംവിധായകനും താനും തമ്മിൽ സമയക്രമീകരണങ്ങളെക്കുറിച്ച് ചില തർക്കങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് കർണ്ണനിൽ നിന്നും പിന്മാറിയതെന്നും പൃഥ്വിരാജ് പറയുന്നു. ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP