Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേമം ചോർച്ചയിലെ ശരിക്കുള്ള വില്ലൻ സംവിധായകനോ? അൽഫോൻസ് പുത്രനും അൻവർ റഷീദും തമ്മിലുള്ള തർക്കം ചോർച്ചയ്ക്ക് കാരണമായെന്ന് വാർത്തകൾ; ചോർത്തിയത് താനാണെന്ന് പറയുന്നത് മാദ്ധ്യമങ്ങൾ മാത്രമെന്ന് അൽഫോൻസ് പുത്രൻ

പ്രേമം ചോർച്ചയിലെ ശരിക്കുള്ള വില്ലൻ സംവിധായകനോ? അൽഫോൻസ് പുത്രനും അൻവർ റഷീദും തമ്മിലുള്ള തർക്കം ചോർച്ചയ്ക്ക് കാരണമായെന്ന് വാർത്തകൾ; ചോർത്തിയത് താനാണെന്ന് പറയുന്നത് മാദ്ധ്യമങ്ങൾ മാത്രമെന്ന് അൽഫോൻസ് പുത്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രേമം സിനമാ വിവാദത്തിൽ പുതിയ വഴിത്തിരിവുകൾ. ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത് അൽഫോൻസ് പുത്രനാണെന്ന വിധത്തിൽ മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം പുതിയ ദിശയിലേക്ക് നീങ്ങുന്നത്. സിനിമ ഇന്റർനെറ്റിൽ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് പിന്നിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ തന്നെ ചിലരാണെന്നാണ് ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർ നൽകുന്ന സൂചനയെന്നാണ് ചില മാദ്ധ്യമങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ അൽഫോൻസ് പുത്രനെയും മറ്റ് ചില അണിയറ പ്രവർത്തരെയും ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് അറിയുന്നത്. 'പ്രേമം' സൂപ്പർ ഹിറ്റായെങ്കിലും അൽഫോൻസ് പുത്രനും നിർമ്മാതാവ് അൻവർ റഷീദും തമ്മിൽ നല്ല രസത്തിലല്ലെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. സിനിമയുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് അന്വേഷണ സംഘം ഇന്നലെ കൊച്ചിയിൽ പോയി അൽഫോൻസ് പുത്രനെ ചോദ്യം ചെയ്തത്.

സ്വന്തം വീടിനടുത്തു വച്ചാണ് അൽഫോൻസ് പുത്രൻ സിനിമ എഡിറ്റ് ചെയ്തത്. എഡിറ്റിങ് പൂർത്തിയായി സെൻസറിംഗിന് നൽകിയ പ്രിന്റിന്റെ പതിപ്പാണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സെൻസർ ബോർഡ്, അവസാന മിനുക്ക് പണികൾ നടത്തിയ സ്റ്റുഡിയോ എന്നിവ കഴിഞ്ഞാൽ പ്രിന്റ് പുറത്തു പോകാൻ സാദ്ധ്യതയള്ളത് അണിയറക്കാരിൽ നിന്നാണ്. ഒരു സംവിധായകൻ സ്വന്തം ചിത്രം തുലയ്ക്കുമെന്നൊന്നും അന്വേഷണ സംഘം കരുതുന്നില്ല. സംവിധായകനൊപ്പമുള്ള ആരെങ്കിലും ചെയ്തിരിക്കാം എന്നാണ് അവർ കരുതുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.

നെറ്റിൽ അപ് ലോഡ് ചെയ്ത പതിപ്പ് കമ്പ്യൂട്ടറിൽ നിന്ന് കോപ്പി ചെയ്തത് റിലീസിങ് തീയതിക്കു മുമ്പാണ്. ഷൂട്ടിങ് തീർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സിനിമയുടെ മൂന്നിലൊന്ന് ഹാർഡ് ഡിസ്‌കിൽ നിന്ന് കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടു. അത്രയും ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. അത് നിർമ്മാതാവിന് അധിക ബാദ്ധ്യതയായി. സംവിധായകനും നിർമ്മാതാവും അകലുന്നത് ഈ ഘട്ടത്തിലാണ്. ഇങ്ങനെ വന്ന ഘട്ടത്തിലാണ് ഇവർ തമ്മിലുള്ള ഭിന്നതയും പ്രശ്‌നത്തിന് സിനിമയുടെ വ്യാജപതിപ്പിന്റെ ചോർച്ചക്ക് കാരണമായോ എന്ന് പൊലീസ് അന്വോഷിക്കുന്നത്.

ചിത്രം സൂപ്പർ ഹിറ്റായതിന് ശേഷം കോപ്പി നെറ്റിൽ പ്രചരിച്ചാൽ നഷ്ടം നിർമ്മാതാവിനായിരിക്കും. പ്രേമത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് ചാനലുകൾ 5.5 കോടി രൂപ പറഞ്ഞിട്ടും നൽകാതെ കൂടുതൽ കിട്ടാൻ വിലപേശി വരികയായിരുന്നു. വ്യാജൻ എല്ലാവരും കണ്ടതോടെ സാറ്റലൈറ്റ് അവകാശത്തിന് അത്രയും വലിയ തുക പ്രതീക്ഷിക്കാനാവില്ല. സി.ഡി ഡി.വി.ഡി റൈറ്റും വൻ തുക കിട്ടില്ല. അത് ഭീമമായ നഷ്ടമാണ്. നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകർപ്പ് സൂക്ഷിച്ചതന്നെ് അൻവർ റഷീദ് മൊഴി നൽകിയിരുന്നു. അതിലൊന്ന് അൽഫോൻസ് പുത്രന്റെ എഡിറ്റിങ് റൂമാണ്.

അതേസമയം മാദ്ധ്യമങ്ങളിൽ പുറത്തുവന്ന വാർത്തകളെ നിഷേധിച്ച് അൽഫോൻസ് പുത്രൻ രംഗത്തെത്തി. പ്രേമം സിനിമ ചോർത്തിയാണ് താനെന്ന് പറഞ്ഞത് മാദ്ധ്യമങ്ങൾ എന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഞാൻ സിനിമ ചോർത്തിയെന്ന് നിർമ്മാതാവ് അൻവർ റഷീദോ അന്വേഷണ ഉദ്യോഗസ്ഥരോ പറഞ്ഞിട്ടില്ല എന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP