Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അപ്പന്റെ ചരിത്രം ആവർത്തിക്കാനാണോ വരവ്..? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ റിലീസ് ചെയ്ത് മോഹൻലാൽ; കിടിലൻ ആക്ഷനുമായി പ്രണവിന്റെ രണ്ടാം വരവ്; അരുൺഗോപി ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ  

അപ്പന്റെ ചരിത്രം ആവർത്തിക്കാനാണോ വരവ്..? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലർ റിലീസ് ചെയ്ത് മോഹൻലാൽ; കിടിലൻ ആക്ഷനുമായി പ്രണവിന്റെ രണ്ടാം വരവ്; അരുൺഗോപി ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ   

മറുനാടൻ ഡെസ്‌ക്‌

പ്രണവ് മോഹൻലാൽ നായകനാകുന്നതും അരുൺ ഗോപി സംവിധാനം ചെയ്യുന്നതുമായ രണ്ടാമത്തെ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് മകന്റെ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലാൽ-പ്രണവ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ടോമിച്ചൻ മുളകുപാടമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്ൻ തന്നെയാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെയും ആക്ഷൻ ഡയറക്ടർ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും. പുതുമുഖമായ റേച്ചൽ ആണ് ചിത്രത്തിൽ പ്രണവിന്റെ നായിക. കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, സുരേഷ് കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ട്രെയിലറിൽ പ്രണവിന്റെ ആക്ഷൻ തന്നെയാണ് ഹൈലറ്റ് ഘടകം.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. 'ആദി'ക്കു വേണ്ടി പാർക്കൗർ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാൽ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന 'സർഫിങ്' ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP