Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞാലി മരയ്ക്കാർ ജൂനിയർ ലുക്ക് പുറത്ത്; മുടി നീട്ടി വളർത്തി ചരിത്ര കഥാപാത്രമായി പ്രണവ്; ഒപ്പം തമിഴ് സൂപ്പർ താരം അർജ്ജുനും; ലൊക്കേഷൻ ചിത്രം വൈറലാകുന്നു

കുഞ്ഞാലി മരയ്ക്കാർ ജൂനിയർ ലുക്ക് പുറത്ത്; മുടി നീട്ടി വളർത്തി ചരിത്ര കഥാപാത്രമായി പ്രണവ്; ഒപ്പം തമിഴ് സൂപ്പർ താരം അർജ്ജുനും; ലൊക്കേഷൻ ചിത്രം വൈറലാകുന്നു

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പ്രണവ് മോഹൻലാലിന്റെ ലുക്ക് പുറത്ത്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പമായാണ് പ്രണവ് എത്തുന്നത്. മുടി നീട്ടി വളർത്തി ചരിത്ര കഥാപാത്രത്തിന്റെ ലുക്കിലുള്ള പ്രണവിന്റെ ചിത്രമാണ് വൈറലാകുന്നത്.

നൂറു കോടി മുതൽ മുടക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. പ്രണവിനൊപ്പം തമിഴ് സൂപ്പർതാരം അർജുനും ചിത്രത്തിലുണ്ട്.മരക്കാരിന്റെ യൗവന കാലമാണ് പ്രണവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതിൽ ഏറെയും.

നേരത്തെ കുഞ്ഞാലി മരക്കാറായുള്ള മോഹൻലാലിന്റെ ലുക്ക് ഏറെ തരംഗമായിരുന്നു. ബാഹുബലിക്ക് വരെ സെറ്റുകൾ ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് സാബു സിറിൾ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റിൽ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

2020 ൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസിന് എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP