Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി പൂജാ ബത്രയുടെ രണ്ടാം വിവാഹം ഉടൻ? വരൻ കീർത്തി ചക്രയിലെ വില്ലൻ നവാബ് ഷാ; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ചിത്രങ്ങൾ പങ്കുവച്ച് പൂജ

നടി പൂജാ ബത്രയുടെ രണ്ടാം വിവാഹം ഉടൻ? വരൻ കീർത്തി ചക്രയിലെ വില്ലൻ നവാബ് ഷാ; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ചിത്രങ്ങൾ പങ്കുവച്ച് പൂജ

മറുനാടൻ ഡെസ്‌ക്‌

നടി പൂജാ ബത്ര വിവാഹിതയാകുന്നു. നടൻ നവാബ് ഷായുമായി പൂജ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോർട്ട്.താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് 42കാരിയായ പൂജ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു.

പ്രിയനൊപ്പം സമയം ചെലവിടുമ്പോൾ ജീവിതം ആഘോഷമാണെന്നായിരുന്നു നടിയുടെ കുറിപ്പ്. തൊട്ടുപിന്നാലെ നടൻ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ കാമുകന്റെ പേരും പുറത്തായി. നവാബ് ഷാ മലയാളികൾക്കും പരിചിതനാണ്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിരുന്നു. ടൈഗർ സിന്ദഗി, ഭാഗ് മിൽഖ ഭാഗ്, ഡോൺ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങൾ.

ഏറെക്കാലമായി വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിന്ന പൂജ, ഹോളിവുഡ് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ മിറർ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മോഹൻലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. 1993ൽ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ൽ ഡോക്ടർ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ൽ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.

      View this post on Instagram

Man Crush Everyday @nawwabshah

A post shared by Pooja Batra (@poojabatra) on Jul 11, 2019 at 12:25am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP