Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇത് തമാശയല്ല... ഇപ്പോഴും സീരിയസ് ആയില്ലെങ്കിൽ! കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുന്ന പട്ടാഭിരാമന്റെ ട്രെയിലറിൽ നിറയുന്നത്‌കിടിലൻ ആക്ഷൻ രംഗങ്ങൾ; ട്രെയിലർ കാണാം

ഇത് തമാശയല്ല... ഇപ്പോഴും സീരിയസ് ആയില്ലെങ്കിൽ!  കണ്ണൻ താമരക്കുളവും  ജയറാമും ഒന്നിക്കുന്ന പട്ടാഭിരാമന്റെ ട്രെയിലറിൽ നിറയുന്നത്‌കിടിലൻ ആക്ഷൻ രംഗങ്ങൾ; ട്രെയിലർ കാണാം

സ്വന്തം ലേഖകൻ

ണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രം പട്ടാഭിരാമന്റെ ട്രെയിലർ എത്തി. ഇതുവരെ പാട്ടിലും പോസ്റ്ററുകളിലും കണ്ടതിൽ നിന്ന് വ്യത്യസ്തനായ പട്ടാഭിരാമനാണ് ട്രെയിലറിലുള്ളത്.

ബൈജു സന്തോഷിന്റെ നെഗറ്റീവ് ക്യാരക്ടറും ട്രെയിലറിലുണ്ട്.ഒരു പ്രത്യേക സാഹചര്യത്തിൽ പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മാണം.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

അയ്യർ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടെയാണ് പട്ടാഭിരാമന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. മിയാ ജോർജും ഷീലു എബ്രഹാമുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീർ കരമന, ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, സായ്കുമാർ, ജനാർദ്ദനൻ, ദേവൻ, ബിജു പപ്പൻ, വിജയകുമാർ, പ്രേംകുമാർ, തെസ്‌നി ഖാൻ, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP