Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം! കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും; മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും നേരെ; ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസല്ല പട്ടാഭിരാമൻ; കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു; വ്യത്യസ്ത നിരൂപണം

ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം! കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും; മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും നേരെ; ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസല്ല പട്ടാഭിരാമൻ; കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു; വ്യത്യസ്ത നിരൂപണം

മറുനാടൻ ഡെസ്‌ക്‌

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ ചിത്രം പട്ടാഭിരാമൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ചിത്രത്തെ ചിലർ മനഃപൂർവ്വം ചിത്രത്തെ ഡീ ഗ്രേഡിങ് ചെയ്യുന്നുണ്ടെങ്കിലും നല്ല അഭിപ്രായവുമായിട്ടാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വളരെ വ്യത്യസ്തമായൊരു നിരൂപണക്കുറിപ്പ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. അരുൺ മോഹൻ എന്ന യുവാവിന്റേ പേരിലുള്ളതാണ് കുറിപ്പ്

കുറിപ്പിന്റെ പൂർണ്ണരൂപം

ജയറാമിന്റെ പടമാണോ ! എന്നാൽ തലവെക്കണ്ട ബ്രോ... ഇന്നലെ പട്ടാഭിരാമന് പോകാം എന്ന് പറഞ്ഞപ്പോ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞ വാക്കുകളാണ്. അവൻ മാത്രമല്ല. മിക്ക മലയാളികളുടെയും മനസ്സിൽ കുറച്ചു കാലമായുള്ള ഒരു വിചാരങ്ങളാണ് ഇവയെല്ലാം. എന്നാൽ ജയറാമും കണ്ണൻ താമരക്കുളവുമൊക്കെ 'ട്രാക്ക്' മാറ്റി. പട്ടാഭിരാമൻ കണ്ടു. കിടിലൻ സിനിമ.

ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസ് ആകുമെന്ന് പ്രതീക്ഷിച്ചാണ് സിനിമ കണ്ടത്. എന്നാൽ കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു. മലയാള സിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത 'ഭക്ഷണത്തിലെ മായം' എന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നന്മമരം നായകൻ സ്ഥിരം ക്ലിഷേ ആണേലും പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ ഉൾക്കരുത്തും, കാമ്പും മനസിലാക്കാൻ ആ കലക്ടറിന്റെ (അനു) പ്രസംഗ രംഗം മതിയാകും.

ഒരു നേരംപോക്കിന് കണ്ടിരിക്കേണ്ട ചിത്രം അല്ല പട്ടാഭിരാമൻ. മറിച്ചു നമ്മുടെ കുഞ്ഞുങ്ങൾക്ക്, നമുക്ക് എല്ലാം ആരോഗ്യം ഉണ്ടാകാൻ നല്ല ഭക്ഷണം നാം വീട്ടിൽ തന്നെ ഉണ്ടാക്കണം എന്ന മഹത്തായ സന്ദേശം നൽകുന്ന ചിത്രം. കണ്ണൻ താമരകുളത്തിന്റെ സംവിധാനവും, ദിനേശ് പള്ളത്തിന്റെ തിരക്കഥയും അതിഗംഭീരം തന്നെയാണ്. പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ ചിത്രത്തിന് കഴിയുന്നുമുണ്ട്. ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം . കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും, മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും , മീൻ കടകൾക്കും ഒക്കെ നേരെയാണ്.

നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കെണ്ടെ ഒരു വിഷയത്തെകുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെയാണ് ഈ സിനിമ നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം എന്ന് ഞാൻ പറയുന്നതും. പറ്റുമെങ്കിൽ കുടുംബത്തിനൊപ്പം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP