Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിൽ റെക്കോർഡിട്ട പ്രേമം തെലുങ്കിലേക്ക്; 'മലർ' ആകാൻ പരിനീതി ചോപ്ര; ജോർജ്ജായി നാഗചൈതന്യയും

മലയാളത്തിൽ റെക്കോർഡിട്ട പ്രേമം തെലുങ്കിലേക്ക്; 'മലർ' ആകാൻ പരിനീതി ചോപ്ര; ജോർജ്ജായി നാഗചൈതന്യയും

ഹൈദരാബാദ്: മലയാള സിനിമയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച സിനിമാണ് പ്രേമം. ഒരൊറ്റ സിനിമയിലൂടെ നിവിൻ പോളിയെന്ന് യുവതാരം മലയാളത്തിന്റെ സൂപ്പർതാരമായി മാറുകയും ചെയ്തു. ഇപ്പോൾ ഇതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആൻഡ് ഹാസിന്റെ ബാനറിൽ എസ് രാധകൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്.

സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജോർജിന്റെ വേഷം ചെയ്യുക. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയെത്തുന്നു എന്നതാണ് പുതിയ വാർത്ത.

നടിയുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും ഫറാ ഖാൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ കരാറുമായി ബന്ധപ്പെട്ട് താരത്തിന് ഡേറ്റ് കൃത്യമായി പറയാനാകുന്നില്ലെന്നും അതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്താനാവില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു. സായി പല്ലവി അഭിനയിച്ച് ഗംഭീരമാക്കിയ മലർ സിനിമാപ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത കഥാപാത്രമാണ്. ബോളിവുഡ് നടി ദിശ പടാണിയാകും സെലിന്റെ വേഷത്തിൽ എത്തുന്നത്.

തെലുങ്കിലും മേരിയുടെ കഥാപാത്രം ചെയ്യാൻ അനുപമയെ തന്നെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP