Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി ചന്ദ്രകുമാറിന്റെ നായാട്ട് ചിത്രീകരണം പൂർത്തിയാക്കി

പി ചന്ദ്രകുമാറിന്റെ നായാട്ട് ചിത്രീകരണം പൂർത്തിയാക്കി

രിടവേളയ്ക്കുശേഷം പി. ചന്ദ്രകുമാർ സംവിധാനംചെയ്യുന്ന ചിത്രമാണ് നായാട്ട്. ത്രിവേണി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, തലൈവാസൽ വിജയ്, ആസ്യ, ഡോക്ടർ റോണി, വിദ്യാലക്ഷ്മി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആനന്ദ്, നിത്യ. ഇന്നത്തെ യുവതലമുറയുടെ പ്രതിനിധികൾ. ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇവർ പരസ്പരം ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ, ഈ ഇഷ്ടം ഇപ്പോഴും മനസിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ് എന്നതാണ് മറ്റൊരു കാര്യം.

എന്നാൽ, ഇമ്മാനുവലും മരിയയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒരേ രംഗത്ത് പ്രവർത്തിക്കുന്ന ഇവരുടെ സ്വഭാവത്തിന് സമാനതകൾ ഏറെയാണ്. ഇവരുടെ പ്രണയത്തെ വീട്ടുകാർ എതിർത്തപ്പോൾ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി ആനന്ദും നിത്യയും കൂട്ടുനിന്നു. കൂട്ടത്തിൽ അലീന എന്ന സുഹൃത്തും ഉണ്ടായിരുന്നു.

ഇമ്മാനുവലിന്റെയും മരിയയുടെയും വിവാഹത്തിനുശേഷം എല്ലാവരും ചേർന്ന് ഒരു യാത്ര പുറപ്പെടുന്നു. ഹൈവേയിലൂടെയുള്ള അവരുടെ യാത്രയ്ക്കിടയിൽ തികച്ചും ഒരു അപരിചിതൻ കടന്നുവരുന്നു. യാത്രക്കാരെ പിൻതുടരുന്ന അയാൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവരുടെ ജീവൻ അപകടത്തിലാക്കുംവിധമുള്ള അയാളുടെ ഇടപെടലുകൾ അവരെ അസ്വസ്ഥരാക്കി. ആരാണ് അയാൾ. ഈ അഞ്ചുപേർക്കും അറിയാത്ത ആ വ്യക്തി എന്തിനാ#് പിൻതുടർന്ന് ജീവിതത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നത്. തുടർന്നുള്ള സംഭവബഹുലമായ മുഹൂർത്തങ്ങളാണ് നായാട്ട് എന്ന ചിത്രത്തിൽ പി. ചന്ദ്രകുമാർ ദൃശ്യവത്കരിക്കുന്നത്.

റോഡ് മൂവി ത്രില്ലർ എന്ന വിശേഷണവുമായി പി. ചന്ദ്രകുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ശ്രീലങ്കയിലായിരുന്നു. കൊളംബോ, കാന്റി, ന്യൂറോളി ഹിൽസ്റ്റേഷൻ എന്നിവിടങ്ങളിലായി 22 ദിവസം ശ്രീലങ്കയിൽ ചിത്രീകരിച്ചു. തുടർന്ന് ആതിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളായി ചിത്രീകരണം പൂർത്തിയാക്കി.

ആനന്ദായി രാഹുൽ മാധവും നിത്യയായി റിച്ച പനായിയും വേഷമിടുന്നു. ഇമ്മാനുവലായി ഡോക്ടർ റോണിയും അലീനയായി വിദ്യാലക്ഷ്മിയും മരിയയായി ശ്രീലങ്കൻ വംശജയായ ആസ്യയും അഭിനയിക്കുന്നു.പതിനാറ് മണിക്കൂർ യാത്രയിൽ നടക്കുന്ന സംഭവവികാസങ്ങൾ, ആക്ഷൻ മൂഡുള്ള ത്രസിപ്പിക്കുന്ന സിനിമ. അതാണ് നായാട്ട്. പി. ചന്ദ്രകുമാർ പറഞ്ഞു.
വൈശാഖ് രവീന്ദ്രനാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. അനിയൻ ചിത്രശാലയാണ് കാമറാമാൻ. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ഈണം പകരുന്നത് കാർത്തിക് പ്രകാശ് ആണ്. കല- മിൽട്ടൺ പെരുമ്പെടുപ്പ്, മേപക്കപ്- ബിനു കുരുമം, വസ്ത്രാലങ്കാരം- ഉണ്ണി ആക്കുളം, പ്രൊഡ. മാനേനജർ- സുനിൽ പറവൂർ, പ്രൊഡ. കൺട്രോളർ- ശശി പൊതുവാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP