Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''; ഒറ്റക്കൊരു കാമുകന്റെ ടീസർ പുറത്തുവന്നു; സംവിധാനം നിർവഹിച്ചിരിക്കുന്നത് അജിൻലാലും ജയൻ വന്നെരിയും

''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''; ഒറ്റക്കൊരു കാമുകന്റെ ടീസർ പുറത്തുവന്നു; സംവിധാനം നിർവഹിച്ചിരിക്കുന്നത് അജിൻലാലും ജയൻ വന്നെരിയും

''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''പ്രണയം തുളുമ്പുന്ന ദൃശ്യങ്ങളുമായിഒറ്റക്കൊരു കാമുകന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കാണിക്കുന്നത്. ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ജോജു, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ഷഹീൻ സിദ്ദിഖ്, ടോഷ് ക്രിസ്റ്റി, ശ്രീജിത്തുകൊട്ടാരക്കര, സഞ്ജയ് പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അജിൻലാലും ജയൻ വന്നെരിയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് കെസുധീഷും ശ്രീഷ് കുമാർ എസുമാണ്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP