Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ ഒടിയനും നൂറുകോടി ക്ലബിലേക്ക് കുതിക്കുന്നു; മൂന്നുനാൾ കൊണ്ട് മോഹൻലാൽ ചിത്രം ബോക്‌സോഫീസിൽ വാരിയെടുത്തത് 60 കോടി; ആദ്യദിവസത്തെ വിമർശനങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളും മറികടന്ന് ചിത്രം ചരിത്രം കുറിക്കുന്നു

പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ ഒടിയനും നൂറുകോടി ക്ലബിലേക്ക് കുതിക്കുന്നു; മൂന്നുനാൾ കൊണ്ട് മോഹൻലാൽ ചിത്രം ബോക്‌സോഫീസിൽ വാരിയെടുത്തത് 60 കോടി; ആദ്യദിവസത്തെ വിമർശനങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളും മറികടന്ന് ചിത്രം ചരിത്രം കുറിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ മാർക്കറ്റിംഗിന്റെ വരുംവരായ്കകളെ കുറിച്ച് ചർച്ചകളുടെ പെരുമഴയ്ക്ക് തുടക്കമിട്ട് വി.എ.ശ്രീകുമാര മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ ബോക്‌സോഫീസിൽ ചരിത്രം കുറിക്കുന്നു. മൂന്നുദിവസം കൊണ്ട് 60 കോടിയുടെ കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. റിലീസിങ് ദിവസം സിനിമയെ കുറിച്ച് ലാലേട്ടൻ ആരാധകരുടെ വിമർശനവും പിന്നെ ശ്രീകുമാര മേനോൻ എതിരാളികളുടെ പിആർ വർക്കും കൂടി ചേർന്നപ്പോൾ നെഗറ്റീവ് റിവ്യൂസ് ഏറെ വന്നിരുന്നു. എന്നാൽ, ചിത്രം പ്രചരിപ്പിക്കുന്നത് പോലെ മോശമല്ലെന്ന് പതിയെ അഭിപ്രായം ഉയർന്നു. ഇതോടെ കുടുംബ പ്രക്ഷേകരും തീയേറ്ററിലേക്ക് എത്തി.

ആദ്യഷോയ്ക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. സംവിധായകൻ അവകാശപ്പെട്ടത് പോലെയുള്ള കേമത്വം സിനിമയ്ക്കില്ലെന്ന് ആരാധകരിൽ ഒരുപക്ഷം പരാതികൾ തൂവി. സോഷ്യൽ മീഡിയയിലും ഇതിന്റെ പ്രതിഫലനം കണ്ടു. തനിക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ശ്രീകുമാര മേനോൻ പരാതിപ്പെട്ടു. പിന്നീട് മഞ്ജുവാര്യരെയാണ ടാർജറ്റ് ചെയ്യുന്നതെന്നായി. ഏതായാലും ഈ തർക്ക-വിവാദങ്ങളൊക്കെ ചിത്രത്തിന് ഗുണമായെന്ന് വേണം കരുതാൻ. ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്തുവന്നപ്പോഴാണ് ഇത് വ്യക്തമായത്.

തിരക്കുമൂലം പാതിരാത്രിക്ക് ഷോ വയ്ക്കേണ്ട അവസ്ഥ ഇന്നലെ ചില തിയേറ്ററുകളിലുണ്ടായി. ആഗോള കളക്ഷനിൽ 32.99 കോടി രൂപയാണ് ആദ്യദിനം ഒടിയൻ നേടിയത്. ഇതിൽ 16.48 കോടി ഇന്ത്യയിൽ നിന്നും ബാക്കി വിദേശത്തുനിന്നും നേടി. ബോളിവുഡ്-കോളിവുഡ് അല്ലെങ്കിൽ ടോളിവുഡ് ബിസിനസുകൾക്കൊപ്പമാണ് ഈ തുക. രണ്ടായിരത്തിനും രണ്ടായിരത്തഞ്ഞൂറിനും ഇടയിൽ തിയേറ്ററുകളിലാണ് ഒടിയൻ റിലീസായത്. ആദ്യ ദിവസം 12000 ഷോകളാണ് ഉണ്ടായിരുന്നത്.

വരുന്ന ക്രിസ്മസ് അവധി പ്രതീക്ഷയോടെ മുന്നിൽകാണുന്ന അണിയറ പ്രവർത്തകർ കുറഞ്ഞത് 150 കോടി കളക്ഷനാണ് മുന്നിൽകാണുന്നത്. പുലിമുരുകനും കായംകുളം കൊച്ചുണ്ണിയും മാത്രമാണ് ഇതിനോടകം 100 കോടി ക്ലബിൽ കടന്ന മലയാള ചിത്രങ്ങൾ. ഒടിയനും 100 കോടി ക്ലബ്ബിൽ കടന്നാൽ കളക്ഷൻ അടിസ്ഥാനത്തിൽ ഒരുപിടി മികവാർന്ന റെക്കോർഡുകൾ മോഹൻലാലിന്റെ പേരിൽ കുറിക്കപ്പെടും.

പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒടിയൻ മാണ്യകന്റെ ജീവിതകഥ പറയുന്ന ചിത്രം പ്രദർശനം തുടരുകയാണ്. മഞ്ജു വാരിയരാണ് ലാലിന് നായികയായി എത്തുന്നത്. വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണൻ ആണ് എഴുതിയിരിക്കുന്നത്. രാവുണ്ണി എന്ന വില്ലൻ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലെത്തുന്നു. ഹർത്താൽ ദിനത്തിൽ റിലീസ് ചെയ്ത ഒടിയന് വമ്പൻ സ്വീകരണമായിരുന്നു കേരളത്തിൽ ലഭിച്ചത്. ആശിർവാദ് സിനിമാസ് 45 കോടിയോളം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വൻ തുകയാണ് ചെലവിട്ടത്. പ്രിറിലീസ് ബിസിനസ്സിൽ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു.

മാസങ്ങൾക്ക് മുമ്പെ നിശ്ചയിച്ചതാണ് ഒടിയന്റെ റിലീസ്. സെക്രട്ടേറിയറ്റ് പടിക്കൽ അയ്യപ്പഭക്തൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് റിലീസ്് തീയതി ബിജെപി പ്രഖ്യാപിച്ച ഹർത്താൽ ചിത്രത്തിന് തിരിച്ചടിയാകുമെന്ന കരുതിയെങ്കിലും പ്രതീ്കഷിച്ചത് പോലെ പ്രതികൂലമായില്ല. അപ്രതീക്ഷമായ ഹർത്താൽ ഒടിയന്റെ അണിയറപ്രവർത്തകരെ പരിഭ്രാന്തിപ്പെടുത്തിയിരുന്നു. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാർ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുൻനിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP