Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ദുൽഖർ സൽമാൻ; ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടി; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിലിന്; ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ

നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ദുൽഖർ സൽമാൻ; ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടി; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിലിന്; ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ

കൊച്ചി: നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സോളോ, പറവ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി ദുൽഖർ സൽമാൻ. ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടിയായപ്പോൾ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തലൂടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിൽ സ്വന്തമാക്കി.

അങ്കമാലി ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്റെ കുപ്പായം സ്വന്തമാക്കിയപ്പോൾ ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി പാർവതി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച ചിത്രമായി.

കുഞ്ചാക്കോ ബോബൻ ജനപ്രിയ നായകനായപ്പോൾ യൂത്ത് ഐക്കൺ പുരസ്‌കാരത്തോടൊപ്പം മായാനദിയിലൂടെ ഔട്ട് സ്റ്റാൻഡിങ് പ്രകടനത്തിനും യുവ നടൻ ടൊവിനോ തോമസ് അർഹനായി. മായാ നദിയിലെ നായിക ഐശ്വര്യ രാജേഷ് നടിമാരിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസിനുള്ള പുരസ്‌കാരം നേടി. ഹരീഷ് കണാരൻ ഹാസ്യ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടൻ - അലൻസിയർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സഹനടി - ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള)
മികച്ച സ്വഭാവ നടൻ - സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി
മികച്ച വില്ലൻ - ജോജു ജോർജ് (രാമന്റെ ഏദൻതോട്ടം)
മികച്ച സംഗീതം - ഗോപി സുന്ദർ (ഉദാഹരണം സുജാത)
മികച്ച ഗായകൻ - വിജയ് യേശുദാസ് (വിവിധ ചിത്രങ്ങൾ)
മികച്ച ഗായിക - സിതാര (ഉദാഹരണം സുജാത)
മികച്ച തിരക്കഥ - ചെമ്ബൻ വിനോദ് (അങ്കമാലി ഡയറീസ്) ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ (മായാനദി)
പുതുമുഖ സംവിധായകൻ - സൗബിൻ ഷാഹിർ (പറവ)
മികച്ച ഛായാഗ്രഹകൻ - മധു നീലകണ്ഠൻ
പ്രത്യേക ജൂറി പുരസ്‌കാരം - നീരജ് മാധവ് (പൈപ്പിൻ ചുവട്ടിലെ പ്രണയം)
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം - ബാലചന്ദ്ര മേനോൻ
മികച്ച ബാലതാരം - അനശ്വര രാജൻ (ഉദാഹരണം സുജാത)

നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ നടന്ന വേട്ടെടുപ്പിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ജൂൺ 30, ജൂലൈ ഒന്ന് ദിവസങ്ങളിലായി ന്യൂയോർകിലും ടൊറൻേറായിലുമാണ് ചടങ്ങുകൾ നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP