Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എ ആർ റഹ്മാനുവേണ്ടി നിത്യ മേനോന്റെ താരാട്ടുപാട്ട്; നടി പാടിയതു സൂര്യയുടെ 24 എന്ന ചിത്രത്തിലെ തെലുങ്കു പതിപ്പിനായി

എ ആർ റഹ്മാനുവേണ്ടി നിത്യ മേനോന്റെ താരാട്ടുപാട്ട്; നടി പാടിയതു സൂര്യയുടെ 24 എന്ന ചിത്രത്തിലെ തെലുങ്കു പതിപ്പിനായി

ടി നിത്യ മേനോൻ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടുന്നു. വിക്രം കുമാർ സൂര്യയെ നായകനാക്കി ഒരുക്കുന്ന 24ലാണ് നിത്യ പാടുന്നത്.

എ ആർ റഹ്മാനാണു ചിത്രത്തിൽ സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലാണ് നിത്യയുടെ ഗാനം. താരാട്ടുപാട്ടാണു ചിത്രത്തിൽ നിത്യ പാടുന്നത്.

ചിത്രത്തിന്റെ സോംഗ് ടീസർ പുറത്തിറക്കി. 24ലെ നായികമാരിലൊരാളാണ് നിത്യാ മേനോൻ. ഓകെ കൺമണിക്ക് ശേഷം തമിഴകത്ത് നിത്യക്ക് ലഭിക്കുന്ന മികച്ച കഥാപാത്രവുമാണ് 24ലേത്.

സൂര്യ മൂന്നിലേറെ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിൽ സമാന്തയും നായികയാണ്. മണി, സേതുരാമൻ, ആത്രേയ എന്നീ കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നത്. സൂര്യ നായകനും വില്ലനുമാകുന്ന ചിത്രമെന്ന പ്രത്യേകതയും 24നുണ്ട്. എസ് തിരുനാവുക്കരശ് ആണ് ക്യാമറ. സൂര്യയുടെ നിർമ്മാണകമ്പനിയായ 2ഡി എന്റർടെയിന്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP