Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് സൂപ്പർഹിറ്റ് കോയ്ക്ക് രണ്ടാം ഭാഗം എത്തുന്നു; നായികയാകാൻ നറുക്ക് വീണത് നിക്കി ഗൽറാണിക്ക്

തമിഴ് സൂപ്പർഹിറ്റ് കോയ്ക്ക് രണ്ടാം ഭാഗം എത്തുന്നു; നായികയാകാൻ നറുക്ക് വീണത് നിക്കി ഗൽറാണിക്ക്

2011ൽ കെ.വി.ആനന്ദ് സംവിധാനം ചെയ്ത് ജീവയും കാർത്തികയും നായികാ നായകന്മാരായി കസറിയ കോ എന്ന തമിഴ് ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിൽ നായികകാൻ നറുക്കു വീണത് മലയാളത്തിൽ സജീവമായ നിക്കി ഗൽറാണിയാണ്. 1983, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് നിക്കി.

ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാവുന്ന രുദ്രസിംഹാസനം, നവാഗതരായ റെജിസ് ആന്റണി, ജെക്‌സൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു സെക്കൻഡ് ക്‌ളാസ് യാത്ര എന്നീ സിനിമകളാണ് നിക്കിയുടേതായി ഇനി മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്.

നവാഗതനായ ശരതാണ് രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താൻ നിക്കി തയ്യാറായില്ല. തിരക്കഥ നല്ലതായതിനാലാണ് അഭിനയിക്കാൻ സമ്മതം മൂളിയതെന്ന് നിക്കി പറഞ്ഞു. തെലുങ്കിൽ ഇപ്പോൾ അഭിനയിച്ചു വരുന്ന സിനിമയുടെ ഷൂട്ടിങ് തീർന്നാലുടൻ നിക്കി കോ 2ന്റെ സെറ്റിൽ ജോയിൻ ചെയ്യും. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. നിക്കിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. കോ 2ൽ ബോബി സിംഹയാണ് നായകൻ.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP