Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

മഹാഭാരതം പരമ്പരയിലെ കൃഷ്ണൻ വീണ്ടും കൃഷ്ണവേഷമണിയുന്നു; നിതീഷ് ഭരദ്വാജ് തിരികെ എത്തുന്നത് 30 വർഷങ്ങൾക്ക് ശേഷം; ചക്രവ്യൂഹ് എന്ന നാടകത്തിൽ അഭിനയിക്കുമെന്ന പ്രഖ്യാപനം നടത്തിയത് ജന്മാഷ്ടമി ദിവസം

മഹാഭാരതം പരമ്പരയിലെ കൃഷ്ണൻ വീണ്ടും കൃഷ്ണവേഷമണിയുന്നു; നിതീഷ് ഭരദ്വാജ് തിരികെ എത്തുന്നത് 30 വർഷങ്ങൾക്ക് ശേഷം; ചക്രവ്യൂഹ് എന്ന നാടകത്തിൽ അഭിനയിക്കുമെന്ന പ്രഖ്യാപനം നടത്തിയത് ജന്മാഷ്ടമി ദിവസം

മറുനാടൻ മലയാളി ബ്യൂറോ

ദൂരദർശനിലെ മഹാഭാരതം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നിതീഷ് ഭരദ്വാജ്. ജനങ്ങളുടെ മനസിൽ കൃഷ്ണന്റെ രൂപമെന്ന് പറയുമ്പോൾ മഹാഭാരതത്തിലെ നിതീഷ് ഭരദ്വാജിന്റെ മുഖമാണ് എല്ലാവരുടെ മനസിലും ഓടിയെത്തുക. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം താരം വീണ്ടും ശ്രീകൃഷ്ണന്റെ വേഷത്തിൽ എത്തുന്നു. ജന്മാഷ്ടമി നാളിലാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് ശ്രീകൃഷ്‌നാകുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയിട്ടുള്ളത് തന്നെയാണ് നാടകം.

ദൂരദർശനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായിരുന്നു മഹാഭാരത്. 1988 മുതൽ 1990 വരെയായിരുന്നു മഹാഭാരത് സംപ്രേഷണം ചെയ്തത്. പരമ്പരയിൽ ഭഗവാൻ ശ്രീകൃഷ്ണനായി വേഷമിട്ടത് നിതീഷ് ഭരദ്വാജ് ആയിരുന്നു. ദൂരദർശന്റെ സുവർണകാലഘട്ടത്തിലെ മെഗാ പരമ്പരയായിരുന്നു ബി.ആർ ചോപ്രയുടെ മഹാഭാരതം. നിതീഷിനെ കൂടാതെ രൂപ ഗാംഗുലി, മുകേഷ് ഖന്ന, യോദ്ധയിലൂടെ വില്ലനായെത്തിയ പുനീത് ഇസാർ തുടങ്ങിയവരും പരമ്പരയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ 30 വർഷങ്ങൾക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണവേഷത്തിലെത്തുകയാണ്. അതുൽ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ഡൽഹിയിലായിരിക്കം നാടകം. മഹാഭാരതത്തിലെ കഥകൾ ഇപ്പോഴും പ്രസക്തമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് നിതിഷ് ഭരദ്വാജ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP