Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയക്കെടുതിയിൽ പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി; തീരുമാനം നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ; തിയറ്ററുകൾ പലതും നശിച്ചതും ആളുകൾ എത്തില്ലെന്നതും തീരുമാനത്തിന് കാരണം

പ്രളയക്കെടുതിയിൽ പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി; തീരുമാനം നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ; തിയറ്ററുകൾ പലതും നശിച്ചതും ആളുകൾ എത്തില്ലെന്നതും തീരുമാനത്തിന് കാരണം

കൊച്ചി: ഓണത്തിന് തീയറ്ററുകളിൽ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ഉൾപ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഉൾപ്പെടെയുള്ള സംഘടനകൾ യോഗം ചേർന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്.

അമൽ നീരദിന്റെ ഫഹദ് ഫാസിൽ ചിത്രം വരത്തൻ, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി, ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളിൽ എത്താനിരുന്ന ചിത്രങ്ങൾ. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ബിഗ് സിനിമകൾ റിലീസ് ചെയ്താൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങൾ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകൾ നടക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP