Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം; പൂർണമായി കാനഡയിൽ ചിത്രീകരിച്ച നെവർ എൻഡ്‌സ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം; പൂർണമായി കാനഡയിൽ ചിത്രീകരിച്ച നെവർ എൻഡ്‌സ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

വൻകൂവർ:യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി കാനഡയിൽ നിന്നും ഒരു ഹ്രസ്വ ചലച്ചിത്രം കാനഡയിൽ സ്ഥിരതാമസമാക്കിയ മലയാളി യുവാവ് റെജിമോന്റെ ആദ്യ  ആണിത്. ഇദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബ്രസീലിൽ നിന്നുമുള്ള വിക്ടർ ആണ്. എഡിറ്റിങ്, ഗ്രേഡിങ്ങ് , റെക്കോർഡിങ് തുടങ്ങി എല്ലാ സാങ്കേതിക കാര്യങ്ങളും കാനഡയിൽ തന്നെ ചെയ്ത ഈ ചലച്ചിത്രം ഒരു ദിവസത്തെ പ്രധാന ഷെഡ്യൂളിൽ വാൻകൂവർ/സുറി പ്രദേശത്താന് ഷൂട്ട് ചെയ്തത്.

ജയറാം സ്ഥാണുമാലയൻ , മാൽകം കാർറെർ , അനഘ അനിൽ , തുടങ്ങിയവർ ഇതിന്റെപിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു. മനു വർഗീസ്, അശ്വിനി, സന്തോഷ് കോരുത്, മേഘ കോരുത് എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. സിബിൻ ബെന്നി, ഇബോണി നോർത്ത് എന്നിവർ പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ ജോർജി കുര്യൻ, റോബർട്ട് ലാൻസ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

'Never Ends' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളി ആയ ജയകുമാറിന്റെയും അവന്റെ വെള്ളക്കാരി ആയ ഭാര്യ റ്റാഷയുടെയും; ഭാഷയുടെയും, നിറത്തിന്റെയും,ദേശത്തിന്റെയും അതിരുകൾ ഇല്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. ജീവിതത്തിന്റെ അതിരിൽ, ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ഇനി അടുത്ത ഒരു ജന്മത്തിലെങ്കിലും ചെയ്യാനാവുമോ എന്നോർത്ത് വിലപിക്കുന്ന സ്‌നേഹംനിങ്ങൾക്കിതിൽ കാണാം. മഞ്ഞിന്റെ നൈർമല്യമുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ഈ ചെറു ചിത്രം ചതിയും, തേപ്പും മാത്രമല്ല യഥാർത്ഥ സ്‌നേഹം ഇപ്പോഴും നിലനിൽകുന്നു എന്നും അതൊരിക്കലും അവസാനിക്കില്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP