Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാലിന് ഭയം മെസിയേയോ നെയ്മറെയോ റോണാൾഡോയെയോ? മലബാറിൽ നിപ്പയെത്തിയതും സൂപ്പർതാരത്തെ പേടിപ്പിക്കുന്നു; ലോകകപ്പും വവ്വാൽ പനിയും പോയ ശേഷമേ ബോക്‌സ് ഓഫീസ് പരീക്ഷണത്തിന് സൂപ്പർ താരമെത്തൂ; നിരാളിയുടെ റിലീസ് മാറ്റിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ

ലാലിന് ഭയം മെസിയേയോ നെയ്മറെയോ റോണാൾഡോയെയോ? മലബാറിൽ നിപ്പയെത്തിയതും സൂപ്പർതാരത്തെ പേടിപ്പിക്കുന്നു; ലോകകപ്പും വവ്വാൽ പനിയും പോയ ശേഷമേ ബോക്‌സ് ഓഫീസ് പരീക്ഷണത്തിന് സൂപ്പർ താരമെത്തൂ; നിരാളിയുടെ റിലീസ് മാറ്റിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെസിയെയാണോ റോണാൾഡോയോയെയാണോ നെയ്മറെയാണോ മോഹൻലാലിന് ഭയം? അതോ ആളെ കൊല്ലി നിപ്പയേയോ? പുലിമുരുകന് ശേഷം വമ്പൻ വിജയങ്ങൾ നൽകാൻ മോഹൻലാലിന് കഴിഞ്ഞിരുന്നില്ല. പലതും ബോക്‌സ് ഓഫീസിൽ വമ്പൻ പരാജയമായി. അതുകൊണ്ട് തന്നെ കരുതലുമായാണ് നീരാളിയുമായി ലാൽ എത്തുന്നത്. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാൻ സൂപ്പർ താരം തയ്യാറല്ല.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നീരാളിയുടെ റിലീസ് മാറ്റി. ജൂൺ 15 ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂലൈയിലേ റിലീസ് ചെയ്യുകയുള്ളൂ. അതേസമയം റിലീസ് മാറ്റാനുള്ള യഥാർത്ഥ കാരണം അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല. പെരുന്നാൾ റിലീസായി 15ന് എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ജൂലൈ 12ലേക്കാണ് റിലീസ് നീട്ടിയിരിക്കുന്നത്. നിപ്പാ ഭീതിയും, ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ലോകകപ്പും കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്.

നിപ്പാ ഭീതിയിൽ മലബാറിൽ ആളുകൾ യാത്ര ചെയ്യുന്നത് കുറച്ചിട്ടുണ്ട്. ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണവും ഉണ്ട്. അതിനൊപ്പമാണ് മലബാറിനെ ആവേശത്തിലാക്കുന്ന ഫുട്‌ബോൾ എത്തിയത്. അവർ മെസിക്കും റൊണാൾഡോയ്ക്കും നെയ്മർക്കും പിറകെയാണ്. അതുകൊണ്ട് തന്നെ നീരാളി ഇപ്പോഴിറക്കിയാൽ വേണ്ടത്ര ആളുകൾ തിയേറ്ററിൽ എത്തില്ല. ലോകകപ്പിലെ മത്സരങ്ങളെല്ലാം ഇന്ത്യൻ സമയം രാത്രി ആറുമണിക്കൊക്കെയാണ് തുടങ്ങുന്നത്. എട്ടിന് തുടങ്ങുന്ന കളിയും ഉണ്ട്. അതുകൊണ്ട് തന്നെ രാത്രി ഷോയ്ക്ക് ആളെ കിട്ടുക പ്രയാസമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് നീരാളിയെ നീട്ടുന്നത്.

റിലീസിന് അനുബന്ധമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടികളും നിർത്തിവച്ചിട്ടുണ്ട്. എന്നാൽ റിലീസ് മാറ്റിവയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാർ നൽകിയിട്ടില്ല. അതേസമയം, മമ്മൂട്ടി ചിത്രം എബ്രഹാമിന്റെ സന്തതികളും ജയസൂര്യയുടെ ഞാൻ മേരിക്കുട്ടിയും പെരുന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് വിവരം. പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ റിലീസ് മാറ്റിയേക്കുമെന്ന് സംവിധായിക റോഷ്നി ദിനകർ നേരത്തെ സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയാണ് മോഹൻലാൽ നായകനാകുന്ന നീരാളി സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂൺഷോട്ട് എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൽ ജോൺ തോമസ്, മിബു ജോസ് നെറ്റിക്കാടൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. മോഹൻലാലിനൊപ്പം നദിയ മൊയ്തു, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP