Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലും നദിയാ മൊയ്തുവും ഒന്നിക്കുന്ന നീരാളി റംസാന് മുമ്പായ് തിയേറ്ററുകളിൽ; ജൂൺ 14 ന് റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ; ചിത്രം ഗ്രാഫിക്‌സ് ചെലവിൽ റെക്കോഡ് തീർക്കും

മോഹൻലാലും നദിയാ മൊയ്തുവും ഒന്നിക്കുന്ന നീരാളി റംസാന് മുമ്പായ് തിയേറ്ററുകളിൽ; ജൂൺ 14 ന് റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ; ചിത്രം ഗ്രാഫിക്‌സ് ചെലവിൽ റെക്കോഡ്  തീർക്കും

ജോയ് വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 14ന് വേൾഡ് വൈഡ് റിലീസായി ചിത്രം പ്രദർശന ത്തിനെത്തും. നാദിയ മൊയ്തു, പാർവതി നായർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി തിരിച്ചുവരികയാണ് നീരാളിയിലൂടെ. മോഹൻലാലിന്റെ ഭാര്യയായാണ് നദിയ മൊയ്തു എത്തുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.

നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ചിത്രമായിരിക്കു മെന്ന് വിവരം. ഒരു മലയാള സിനിമയുടെ സാധാരണ നിർമ്മാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്‌സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്. നിലവിൽ പുലി മുരുകനാണ് മലയാളത്തിൽ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്‌സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം എന്നാണ് കണക്കാക്കുന്നത്. എന്നാൽ നീരാളി ഇക്കാര്യത്തിൽ പുലിമുരുകനെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്.ഇന്ത്യയിലെ മുൻനിര ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്റർ ആണ് അണിയറയിലുള്ളത്.

ദസ്‌തോല, എസ്.ആർ.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മർഡർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് നീരാളിയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

ഒടിയന്റെ ഇടവേളയിലാണ് നീരാളി തുടങ്ങിയത്. 36 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. ഒടിയന് മുൻപ് തന്നെ സിനിമ റിലീസ് ചെയ്യുമെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കൃത്യമായി ഫേസ്‌ബുക്കിലൂടെ അണിയറപ്രവർത്തകർ പങ്കുവെക്കാറുണ്ട്.

നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം മിർമ്മിക്കുന്നത് മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ്. സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP