Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർമ്മാതാക്കൾക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് തയാറായില്ല; സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവെന്ന് ഹോളിവുഡ് നടി; താൻഡീ ന്യൂട്ടൺ മീടു മൂവ്‌മെന്റിന് പരസ്യ പിന്തുണ നൽകിയ നടി; തീരുമാനത്തിൽ നഷ്ടബോധമില്ലെന്നും താരം

നിർമ്മാതാക്കൾക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് തയാറായില്ല; സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവെന്ന് ഹോളിവുഡ് നടി; താൻഡീ ന്യൂട്ടൺ മീടു മൂവ്‌മെന്റിന് പരസ്യ പിന്തുണ നൽകിയ നടി; തീരുമാനത്തിൽ നഷ്ടബോധമില്ലെന്നും താരം

മറുനാടൻ ഡെസ്‌ക്‌

നിർമ്മാതാക്കൾക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് തയാറാകാതിരുന്നതോടെ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ കുറഞ്ഞെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം താൻഡി ന്യൂട്ടൻ. എന്നാൽ ആ തീരുമാനത്തിൽ തനിക്ക് നഷ്ടബോധമില്ലെന്നും താരം വ്യക്തമാക്കി.അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താൻ തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു.

ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരേ ഉയർന്ന മീടൂ മൂവ്മെന്റിന് ശക്തമായ സപ്പോർട്ടറാണ് താൻഡീ.മിഷൻ; ഇംപോസിബിൾ 2, ക്രാഷ്, ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളിൽ താൻഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ സീരീസായ വെസ്റ്റ് വേൾഡ് സീസൺ 2 ലാണ് അടുത്തിടെ അഭിനയിച്ചത്. ആദ്യ സീസണിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. എമ്മി അവാർഡിൽ മികച്ച സഹനടിക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.

നിരവധി പേരിൽ നിന്ന് ഇക്കാര്യം ഞാൻ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവർ തളരില്ല. അഭിനേതാവ് എന്ന നിലയിൽ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങൾക്ക് കൂടി നമ്മൾ നിന്നുകൊടുക്കണം എന്നാണ് താൻഡീ പറയുന്നത്.എനിക്ക് അത് പറ്റില്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ തന്റെ അവസരങ്ങൾ കുറഞ്ഞു എന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP