Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്ഷയ്കുമാറിന് പകരം മോഹൻലാലായിരുന്നു മനസിലുണ്ടായിരുന്നത്; മഞ്ജു വാര്യർ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇന്ത്യയിലെ സ്ത്രീ ശാസ്ത്രജ്ഞർക്കുള്ള സമ്മാനമാണ് ചിത്രമെന്നും മിഷൻ മംഗൾ സംവിധായകൻ ജഗൻ ശക്തി

അക്ഷയ്കുമാറിന് പകരം മോഹൻലാലായിരുന്നു മനസിലുണ്ടായിരുന്നത്; മഞ്ജു വാര്യർ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇന്ത്യയിലെ സ്ത്രീ ശാസ്ത്രജ്ഞർക്കുള്ള സമ്മാനമാണ് ചിത്രമെന്നും മിഷൻ മംഗൾ സംവിധായകൻ ജഗൻ ശക്തി

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയുടെ ചൊവ്വാ ദൗത്യത്തെ അടിസ്ഥാനമാക്കി ജഗൻ ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ മംഗൾ. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകൻ. ഐ എസ് ആർ ഒ യിലെ മുതിർന്ന ശാസ്ത്രജ്ഞനായാണ് താരം എത്തുന്നത്. എന്നാൽ അക്ഷയ് കുമാറിന്റെ വേഷം ചെയ്യാൻ താൻ ആദ്യം മനസിൽ കണ്ടത് മോഹൻലാലിനെയാണെന്നാണ് സംവിധായകൻ ജഗൻ ശക്തി തുറന്ന് പറഞ്ഞിരിക്കുന്നത്. ഐ എസ ആർ ഒയിൽ സാധാരണക്കാരായ ശാസ്ത്രജ്ഞർ അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള താരങ്ങളെ കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചു. അങ്ങനെയാണ് തെന്നിന്ത്യൻ താരങ്ങളെ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നത്.

തിരക്കഥ എഴുതുന്ന സമയത്ത് മോഹൻലാലും ശ്രീദേവിയുമായിരുന്നു തന്റെ മനസിലുണ്ടായിരുന്നത്. പക്ഷേ പിന്നീട് അക്ഷയ് കുമാറിലേക്കും വിദ്യാ ബാലനിലേക്കും അത് മാറി. മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. അവരെ പോലൊരു താരം സ്‌ക്രിപ്റ്റിൽ കൊണ്ടു വരുന്ന മാറ്റം എത്രത്തോളമാണെന്ന് തനിക്ക് ചിന്തിക്കാമായിരുന്നെന്നും പക്ഷേ നിർഭാഗ്യവശാൽ അതിന് സാധിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്. ദക്ഷിണേന്ത്യൻ സിനിമകളിലും ഹിന്ദി ച്ിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി എന്ന നിലയ്ക്ക് തപ്‌സിയെ കാസ്റ്റ് ചെയ്യുന്നത് ഒരു നല്ല തീരുമാനമാണെന്ന് തോന്നി. മഞജു വാര്യർക്ക് വേണ്ടി ചിന്തിച്ച കഥാപാത്രം പിന്നീട് നിത്യാ മേനോനിലേക്കെത്തുകയായിരുന്നു. വനിതാ ശാസ്ത്രജ്ഞർക്കുള്ള ആദരവ് കൂടിയാണ് മിഷൻ മംഗൾ എന്ന് അക്ഷയ് കുമാർ പറഞ്ഞു. അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് തന്റെ കൂടെയുള്ളവരെ പ്രചോദിപ്പിക്കുന്നതും അത് മംഗൾയാൻ എന്ന ചൊവ്വാദൗത്യത്തിലേക്ക് എത്തിക്കുന്നതെന്നുമാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം എന്ന നിലയ്ക്ക് ഏറെ പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്കുള്ളത്.

ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോൾ ചെലവായത് 6000 കോടി രൂപയാണ്. അതേ സമയം ഐഎസ്ആർഒയ്ക്ക് ചെലവായത് 450 കോടി രൂപയും. വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മൾ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തതെന്ന് അക്ഷയ് കുമാർ ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അസാധ്യമെന്ന് കരുതിയ ഇത്രയും വലിയ ഒരു ദൗത്യം സാധ്യമാക്കിയ ഒരു പറ്റം ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് മിഷൻ മംഗൾ പറയുന്നത്. ഇന്ത്യൻ സിനിമയ്ക്ക് ഈ ചിത്രം ഒരു മുതൽക്കൂട്ടാകുമെന്ന് നമ്മൾക്ക് കരുതാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP