Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മഞ്ജുവാര്യരുടെ ഭർത്താവാകാൻ മോഹൻലാൽ! സൈറ ബാനുവിൽ പീറ്റർ ജോൺ എന്ന കഥാപാത്രത്തിൽ സൂപ്പർസ്റ്റാർ എത്തും; രണ്ടാമത്തെ ടീസറിൽ സംവിധായകൻ ഒളിപ്പിക്കുന്ന രഹസ്യം പുറത്ത്

മഞ്ജുവാര്യരുടെ ഭർത്താവാകാൻ മോഹൻലാൽ! സൈറ ബാനുവിൽ പീറ്റർ ജോൺ എന്ന കഥാപാത്രത്തിൽ സൂപ്പർസ്റ്റാർ എത്തും; രണ്ടാമത്തെ ടീസറിൽ സംവിധായകൻ ഒളിപ്പിക്കുന്ന രഹസ്യം പുറത്ത്

അർജുൻ സി വനജ്

കൊച്ചി: മഞ്ജു വാര്യർ മുഖ്യവേഷത്തിലെത്തുന്ന കെയർ ഓഫ് സൈറ ബാനുവിൽ മോഹൻലാലും. പീറ്റർ ജോൺ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന രണ്ടാമത്തെ ടീസറിൽ ഇതിന്റെ സൂചനകൾ ഉണ്ടെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം.

സൈറ ബാനുവിന്റെ ഭർത്താവാണ് പീറ്റർ ജോൺ എന്നാണ് സൂചന. കിസ്മത്ത് ഫെയിം ഷൈൻ നിഗവും, മുൻകാല നടി അമല അക്കിനേനയുമാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് വൻ പ്രതികരണമാണ് സോഷ്യൽമീഡിയയിലുൾപ്പെടെ ലഭിച്ചിരിക്കുന്നത്. നവാഗതനായ ആന്റണി സോണി സെബ്ബാസ്റ്റിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യർ പോസ്റ്റ് വുമൺ സൈറാ ബാനുവായി അഭിനയിക്കുമ്പോൾ അമല അഡ്വ. ആനി ജോൺ തറവാടി എന്ന കഥാപത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ ബാനുവിന്റെ മകൻ ജോഷ്വാ പീറ്റർ എന്ന കഥാപാത്രത്തെയാണ് ഷൈൻ നീഗം അവതരിപ്പിക്കുന്നത്. എല്ലാ
മേൽവിലാസങ്ങൾക്കും കത്ത് നൽകുന്ന സൈറ ബാനുവിന് സ്വന്തമായൊരു മേൽവിലാസമില്ല.

ആരുടേയോ കൃപയാൽ വാടകയ്ക്ക് എടുത്ത ചെറിയ ഒരു ഫ്ലാറ്റിലാണ് താമസം. സൈറ ബാനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീട് ഉണ്ടാക്കുകയാണ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ വർഷം ആയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എങ്കിലും സൈറ ബാനു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഏക മകൻ ജോഷ്വാ പീറ്റർ നിയമ വിദ്യാർത്ഥിയാണ്. ഇവരുടെ പേരിലെ കൗതുകവും, പ്രായവും മറ്റുള്ളവർക്ക് ആശ്ചര്യമാണ്.

അമ്മയും മകനുമെന്നതിലപ്പുറം, നല്ല സുഹൃത്തുക്കളായാണ് ഇവരെ മറ്റുള്ളവർ കണ്ടിട്ടുള്ളത്. എപ്പോഴും കളിയിലും ചിരിയിലും ആവേശത്തിലുമാണ് അവർ.നിയമ വിദ്യാർത്ഥിയാണെങ്കിലും ജോഷ്വാ പീറ്ററിന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആകാനാണ് ഇഷ്ടം. അച്ഛൻ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വായുടെ കൈയിൽ ഒരു ക്യാമറയുണ്ട്. ക്യാമ്പസിലെ സീനിയർ വിദ്യാർത്ഥി അരുന്ധതിയെ ജോഷ്വായ്ക്ക് വലിയ ഇഷ്ടമാണ്.

ഇതിനിടെയിലേക്കാണ് ആനിജോസ് തറവാടി കടന്നു വരുന്നത്. വക്കീൽ പാരമ്പര്യമുള്ള തറവാട്ടിലെ അംഗമായ ജോസ് തറവാടി എറെ പ്രശസ്തയാണ്. ഇതുവരെ ഒരു കേസിലും തോറ്റ ചരിത്രമില്ല. എല്ലാ കേസുകളും എടുക്കാറില്ല. എടുത്താൽ വിജയം സുനിശ്ചിതം. ആനിജോസ് തറവാടിയുടെ രംഗപ്രവേശനം സൈറ ബാനുവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റമാണ് സൈറ ബാനു എന്ന ചിത്രം.

25 വർഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയർ ഓഫ് സൈറ ബാനുവിനുണ്ട്. ഇറോസ് ഇന്റർനാഷണലും മാക്ട്രോ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കരിങ്കുന്നം സിക്‌സസ് എന്ന വിജയ ചിത്രത്തിന് ശേഷം മഞ്ജു ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്.

പ്രൊഡക്ഷൻ കൺട്രോളർ-എഡി ശ്രീകുമാർ, കല-കുരുവിള, മേക്കപ്പ്-ഷാജി പുതുപ്പള്ളി, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-ടോംസ് ജി ഒറ്റപ്ലാവൻ, പരസ്യകല-ഓൾഡ് മങ്ക്, എഡിറ്റർ-സാഗർ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വാവ, അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവന്നൂർ, സംവിധാന സഹായികൾ- അമൽ രവി, മോഹിത് നാഥ്, രജ്ഞിത്ത് രവി, ഡോൺലി രാജ്, മനു കൂടയൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP