Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`അമ്മ` അവൾക്കൊപ്പം തന്നെ; ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായ തീരുമാനം; എതിർപ്പുകൾ പരിശോധിക്കാൻ തയ്യാറാണ്; സംഘടനയ്ക്ക് നിക്ഷിപ്ത താൽപര്യങ്ങളുമില്ല; കോലം കത്തിച്ച് പ്രതിഷേധത്തിനും വിമർശനങ്ങൾക്കുമൊടുവിൽ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ

`അമ്മ` അവൾക്കൊപ്പം തന്നെ; ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായ തീരുമാനം; എതിർപ്പുകൾ പരിശോധിക്കാൻ തയ്യാറാണ്; സംഘടനയ്ക്ക് നിക്ഷിപ്ത താൽപര്യങ്ങളുമില്ല; കോലം കത്തിച്ച് പ്രതിഷേധത്തിനും വിമർശനങ്ങൾക്കുമൊടുവിൽ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റായി എത്തിയ ഉടനെ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിലാണ് നടൻ ദിലീപിനെ സസ്‌പെൻഷൻ പിൻവലിച്ച് സംഘടനയിലേക്ക് തിരികെയെടുക്കാൻ തീരുമാനിച്ചത്. സംഘടനയുടെ ഈ തീരുമാനത്തെ തുടർന്ന് നാല് നടിമാർ രാജിവെക്കുകയും തുടർന്ന് വൻ പ്രതിസന്ധിയുണ്ടാവുകയും ചെയ്തിട്ടും പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചിരുന്നില്ല. സംഭവത്തിൽ കൂടുതൽ വിവാദങ്ങളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വരെ പ്രതകരിച്ച ശേഷമാണ് ഇന്ന് മോഹൻലാലിന്റെ പ്രതികരണം പുറത്ത് വന്നത്.

നടിയെ അക്രമിച്ച കേസിൽ ശിക്ഷയനുഭിച്ച ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത വിവാദത്തിൽ ഒടുവിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ പ്രതികരണം എതിർപ്പുകൾ പരിശോധിക്കാൻ അമ്മ തയ്യാറാണെന്നായിരുന്നു. ഇപ്പോഴും അക്രമത്തിന് ഇരയായ നടിക്കൊപ്പമാണ് സംഘടനയെന്നും മോഹൻലാൽ പറഞ്ഞു. അമ്മയ്ക്ക് നിക്ഷിപ്ത താൽപര്യങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ഏകകണ്ഠമായ തീരുമാനമാമെന്നും മോഹൻലാൽ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ചുരുക്കം ദിവസം മാത്രമെ ആയുള്ളുവെങ്കിലും വിവാദങ്ങൾക്കും പഴികേൾക്കലിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. കടുത്ത മോഹൻലാൽ ആരാധകർ പോലും ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിച്ചിരുന്നില്ല. പിന്നീട് എഐവൈഎഫ് ഉൾപ്പടെയുള്ള സംഘടനകൾ മോഹൻലാലിന്റെ കോലം കത്തിക്കുന്നതിലേക്ക് എത്തിയതോടെയാണ് ആരാധകർ വീണ്ടും പിന്തുണയുമായി രംഗത്ത് വന്നത്. അപ്പോഴും ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ യോജിപ്പ് ഉണ്ായിരുന്നില്ല.

അമ്മയുടെ പ്രസിഡന്റായി എത്തിയ മോഹൻലാലിന്റെ തീരുമാനം പോലും ആരാധകർ ചോദ്യം ചെയ്തിരുന്നു. ഇത്രയും ബ്രാൻഡ് വാല്യു ഉള്ള ലാലേട്ടൻ എന്തിനാണ് ഈ സംഘടന ചുമതലയൊക്കെ വഹിച്ച് അനാവശ്യ വിമർശനം ഏറ്റ് വാങ്ങുന്നതെന്ന ചോദ്യവും ഉയർന്നിരുന്നു. നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് ദിലീപ്. അങ്ങനെയൊരാളെ എന്തിന്റെ പേരിലായാലും സംഘടനയിലേക്ക് തിരിച്ചെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പലരും പരോക്ഷമായെങ്കിലും ഉയർത്തിയത്.

മോഹന്‌ലാലിനെ പോലെ ഒരാളിൽ നിന്നും ഇത്തരമൊരും നടപചി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസ്‌ഫൈൻ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കകൂടുതൽ രാഷ്ച്രീയ നേതാക്കൾ പ്രതികരണവുമായി എത്തിയതും. ഇങ്ങനെയൊരു തീരുമാനത്തിലൂെ തങ്ങൾ അവൾക്കൊപ്പമല്ല മറിച്ച് അവനൊപ്പം ആമെന്ന വിമർശനത്തിനും മോഹൻലാൽ ഉൾപ്പടെ വിധേയരായിരുന്നു. എന്നാൽ മോഹൻലാലിനെ വ്യക്തിപരമായി അക്രമിക്കുന്നതും അതിര് വിട്ട് പ്രതിഷേധിക്കുന്നതും ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെ പ്രതികരിക്കുകയും മോഹൻലാലിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP