Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ തമിഴിലേക്ക്; അരങ്ങേറ്റം വെട്രിമാരൻ ഒരുക്കുന്ന ധനുഷ് ചിത്രത്തിലൂടെ; അസുരനിൽ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ; വാർത്ത സ്ഥിരീകരിച്ച് ധനുഷ്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ തമിഴിലേക്ക്; അരങ്ങേറ്റം വെട്രിമാരൻ ഒരുക്കുന്ന ധനുഷ് ചിത്രത്തിലൂടെ; അസുരനിൽ നായികയാകാൻ ഒരുങ്ങി മഞ്ജു വാര്യർ; വാർത്ത സ്ഥിരീകരിച്ച് ധനുഷ്

മറുനാടൻ ഡെസ്‌ക്‌

ധനുഷും വെട്രിമാരനും എന്നൊക്കെ കൈകോർത്തിട്ടുണ്ടോ അപ്പോഴോക്കെ മാസും ക്ലാസുമായ ചിത്രമായിരിക്കും ആരാധകർക്ക് ലഭിക്കുക. അത്തരത്തിൽ തന്നെയായിരുന്നു ഒടുവിൽ പുറത്തുവന്ന വട ചെന്നൈയും. തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട്. അസുരൻ എന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ അടുത്തതായി ഒരുക്കുന്നത്. അസുരൻ എന്ന ചിത്രത്തിൽ മലയാളിക്കും സന്തോഷിക്കാൻ വകയുണ്ട്.

ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയാകുന്നതെന്നാണ് പുതിയ വാർത്ത. മഞ്ജു വാര്യർ ആദ്യമായി ആണ് ഒരു തമിഴ് സിനിമയിൽ നായികയാകുന്നത്.മഞ്ജു വാര്യർ നായികയാകുന്ന കാര്യം ധനുഷ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മഞ്ജു വാര്യരാണ് നായികയെന്നും അവരുടെ ഒപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് പറയുന്നു. മഞ്ജു വാര്യർ ധനുഷിന് നന്ദി പറഞ്ഞും രംഗത്ത് എത്തി. എന്റെ ആദ്യ തമിഴ് ചിത്രം. ഇതിൽപരം എന്ത് ആഗ്രഹിക്കാൻ. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്- മഞ്ജു വാര്യർ പറയുന്നു.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോർട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോൾ പ്രതികാരകഥയുടെ പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊല്ലാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP