Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിലീസിന് നാല് ദിവസം മുമ്പാണ് സിനിമ കണ്ടത്; സത്യത്തിൽ ഞെട്ടിപ്പോയി; തന്റെ കഥാപാത്രത്തിനുണ്ടായ പ്രാധാന്യം എഡിറ്റ് ചെയ്ത് മാറ്റി;ഷൂട്ട് ചെയ്ത പോലെ അല്ല തന്റെ കഥാപാത്രം സിനിമയിൽ എത്തിയത്; കങ്കണ തന്നെ ചതിക്കുകയായിരുന്നു; വ്യാജ വാഗ്ദാനങ്ങൾ നല്കി നടി വഞ്ചിച്ചെന്ന് ആരോപണവുമായി മിഷ്തി ചക്രവർത്തി; മണികർണിക വിവാദം കൊഴുക്കുന്നു

റിലീസിന് നാല് ദിവസം മുമ്പാണ് സിനിമ കണ്ടത്; സത്യത്തിൽ ഞെട്ടിപ്പോയി; തന്റെ കഥാപാത്രത്തിനുണ്ടായ പ്രാധാന്യം എഡിറ്റ് ചെയ്ത് മാറ്റി;ഷൂട്ട് ചെയ്ത പോലെ അല്ല തന്റെ കഥാപാത്രം സിനിമയിൽ എത്തിയത്; കങ്കണ തന്നെ ചതിക്കുകയായിരുന്നു; വ്യാജ വാഗ്ദാനങ്ങൾ നല്കി നടി വഞ്ചിച്ചെന്ന് ആരോപണവുമായി മിഷ്തി ചക്രവർത്തി; മണികർണിക വിവാദം കൊഴുക്കുന്നു

ബോക്സ് ഓഫിസിൽ നേട്ടം കൊയ്തു മുന്നേറുകയാണെങ്കിലും കങ്കണ റണൗട്ടിന്റെ മണികർണിക വിവാദങ്ങളിലും ഒട്ടും പിന്നിലല്ല.. സംവിധായകൻ ക്രിഷിനു പിന്നാലെ മണികർണികയിലെ താരമായ നടി മിഷ്തി ചക്രവർത്തിയും കങ്കണയ്ക്കെതിരേ രംഗത്തു വന്നതോടെ ചിത്രം കൂടുതൽ വിവാദത്തിലായിരിക്കുകയാണ്.

ചിത്രത്തിലെ നായിക കങ്കണ റണാവത്ത് തന്നെയാണ് പുതിയ വിവാദത്തിനും കാരണം.കങ്കണയ്ക്കെതിരെ ആരോപണമുന്നയിച്ച് ആദ്യം രംഗത്തെത്തിയത് സംവിധായകൻ കൃഷ് ആയിരുന്നു. ചിത്രം ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തിൽ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. കങ്കണ കാരണമാണ് താൻ ചിത്രത്തിൽ നിന്ന് പുറത്തുപോയതെയന്നായിരുന്നു കൃഷിന്റെ ആരോപണം.

ഇപ്പോൾ ചിത്രത്തിനെതിരെയും കങ്കണയ്ക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ തന്നെ മറ്റൊരു താരമായ മിഷ്തി ചക്രവർത്തി. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലെ നായികയായിരുന്നു മിഷ്തി. ചിത്രത്തിൽ തനിക്ക് പ്രാധാന്യമുള്ള രംഗങ്ങൾ വെട്ടിമാറ്റിയെന്നാണ് മിഷ്തിയുടെ ആരോപണം. സിനിമ തിയറ്ററിൽ പോയി കണ്ട താൻ ഞെട്ടിപ്പോയെന്നും താരം പറയുന്നു.

''നിർമ്മാതാവ് കമൽ ജെയ്ൻ ആണ് സിനിമയിൽ കാശിബായി എന്ന കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുന്നത്. നായികക്കൊപ്പം പ്രാധാന്യമുണ്ടെന്ന് കേട്ടതു കൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചത്. സംവിധായകൻ കൃഷ് ആണെന്നതും ചിത്രം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. സംഘട്ടനരംഗങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ സിനിമ പുറത്തു വന്നപ്പോൾ ഇതൊന്നുമില്ല. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് വിവാദങ്ങളെക്കുറിച്ച് മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങൾ നീക്കം ചെയ്തത് എന്തിനാണെന്ന് എനിക്കറിയില്ല''മിഷ്തി പറഞ്ഞു

വ്യാജ വാഗ്ദാനങ്ങൾ നൽകി കങ്കണ വഞ്ചിച്ചെന്നും അവർക്ക് പ്രാധാന്യം ലഭിക്കാൻ മറ്റുള്ളവരുടെ താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂർത്തിയാക്കിയത് അതിൽ എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നൽകുന്ന തരത്തിൽ ഈ ചിത്രത്തെ മാറ്റി. 'ഞാൻ എന്താണോ പ്രതീക്ഷിച്ചത് അതായിരുന്നില്ല കണ്ടത്, ഇതല്ലായിരുന്നു വാഗ്ദാനം ചെയ്തത്, എന്തായിരുന്നോ ഷൂട്ട് ചെയ്തത് അതൊന്നുമല്ല സ്‌ക്രീനിൽ വന്നത്'.-മിഷ്തി പറഞ്ഞു.

നായികയ്ക്കൊപ്പം തന്നെ പ്രാധാന്യമുണ്ടെന്നും അതുകൂടാതെ അത്യുഗ്രൻ ഫൈറ്റ് രംഗങ്ങളും ഉണ്ടെന്നുപറഞ്ഞപ്പോൾ സമ്മതം മൂളി. ചിത്രത്തിന്റെ സംവിധായകൻ ക്രിഷ് ആണെന്നതായിരുന്നു കരാർ ഒപ്പിടാനുള്ള പ്രധാനകാരണം. അദ്ദേഹം മികച്ച സംവിധായകനാണ്.'-മിഷ്തി പറഞ്ഞു.

'അങ്ങനെ എന്നോട് പറഞ്ഞതുപോലെ തന്നെ ഫൈറ്റ് രംഗങ്ങളും മറ്റും ഷൂട്ട് ചെയ്തു. പക്ഷേ സിനിമയിൽ ഇതൊന്നും കണ്ടില്ല. സ്‌ക്രീനിങിനു ശേഷം പൂർണ നിരാശയിലായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോളാണ് ഇതിന് പിന്നിലുള്ള വിവാദങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങൾ നീക്കം ചെയ്തതിന്റെ കാരണം അവർക്ക് പറയാമായിരുന്നു.'-മിഷ്തി പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകനും പാതിവഴിയിൽ പിന്മാറേണ്ടി വന്നയാളുമായ ക്രിഷും ഇതേ വിമർശനങ്ങളാണ് മുൻപ് കങ്കണയ്ക്കെതിരെ ഉന്നയിച്ചത്. മണികർണികയുടെ സംവിധാനം ആദ്യം ക്രിഷ് ആയിരുന്നുവെങ്കിലും പാതി വഴിയിൽ അദ്ദേഹം സംരംഭം ഉപേക്ഷിച്ചു. പിന്നീട് കങ്കണയാണ് ചിത്രം പൂർത്തിയാക്കിയത്. എന്നാൽ കങ്കണയുടെ ഭാഗത്തു നിന്നും സഹിക്കാൻ പറ്റാത്ത പെരുമാറ്റങ്ങൾ ഉണ്ടായതോടെയാണ് താൻ പിന്മാറിയതെന്ന് ക്രിഷ് പറയുന്നു.

മുഴുവൻ ക്രെഡിറ്റും സ്വയം ഏറ്റെടുക്കുകയാണ് കങ്കണ ചെയ്യുന്നതെന്നും തന്റെ കഴിവ് ഇപ്പോൾ എല്ലാവരേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് കങ്കണ തന്നെ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും ക്രിഷ് കുറ്റപ്പെടുത്തുന്നു. ക്രിഷിന്റെ ആക്ഷേപങ്ങൾ ശരിവെയ്ക്കുന്ന തരത്തിൽ മിഷ്തി ചക്രവർത്തിയും രംഗത്തു വന്നതോടെ കങ്കണ വീണ്ടും വിവാദ കുടുക്കിലകപ്പെട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP